മുസ്ലീം പശ്ചാത്തലത്തിലൊരുങ്ങുന്ന ‘വാങ്ക്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് റിലീസ് ചെയ്തു. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനശ്വര രാജനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുസ്ലീം പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രശസ്ത സംവിധായകനായ വി കെ പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശാണ് സംവിധാനം ചെയ്യുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ട്രെയ്ലറിന് ലഭിക്കുന്നത്. നവാഗതയായ ഷബ്ന മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ ചരിത്രത്തിലാദ്യമായി ഒരു വനിതയുടെ രചനയില്‍ മറ്റൊരു വനിത സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. 7 ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പത്താനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനശ്വരയ്ക്ക് പുറമെ നന്ദന വര്‍മ്മ, വിനീത്, ഗോപിക, മീനാക്ഷി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഉണ്ണി ആറിന്റെ കഥയെ ആധാരമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
തട്ടമണിഞ്ഞ് അനശ്വര; വാങ്കിന്റെ ട്രെയ്ലര് റിലീസ് ചെയ്തു
Related Post
-
മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ഫെബ്രുവരി 14, 2025 റിലീസ്
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
-
സമകാലിക പ്രസക്തിയുള്ള കഥയുമായ് ഗുരു ഗോവിന്ദ്!’1098′ ജനുവരി 17ന് തിയറ്ററുകളിൽ…
സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, മോനിഷ മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗുരു ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം…
-
ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – ലുധീർ ബൈറെഡ്ഡി ചിത്രം “BSS12” കാരക്റ്റർ പോസ്റ്റർ പുറത്ത്
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…