ഫറാസ് ആരിഫ് അന്‍സാരി സംവിധാനം ചെയ്യുന്ന ‘ഷീര്‍ ഖോര്‍മ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സ്വവര്‍ഗ പ്രണയം പ്രമേയമായിട്ടുള്ളതാണ് ചിത്രം. സ്വര ഭാസ്കറും ദിവ്യാ ദത്തയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത്. ടൊറന്റോയില്‍ ജനിച്ചു വളര്‍ന്ന പാക്കിസ്ഥാനിയാണ് ചിത്രത്തില്‍ സ്വരയുടെ കഥാപാത്രം. ചിത്രത്തില്‍ ഷബാനി അസ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്വവര്‍ഗ പ്രണയം പറയുന്ന മറ്റൊരു ബോളിവുഡ് ചിത്രം അടുത്തിടെ തിയേറ്ററുകളിലെത്തിയിരുന്നു. ആയുഷ്മാന്‍ നായകനായി എത്തിയ ശുഭ് മംഗള്‍ സ്യാദ സാവധാനായിരുന്നു ആ ചിത്രം. ഈ ചിത്രത്തെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു. ഗംഭീരമെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. ആശയങ്ങളിലെ വ്യത്യസ്തയും അവതരണത്തിലെ പുതുമയുമെല്ലാം കൊണ്ട് പൊതുവേ മാറ്റത്തിന്റെ വഴിയിലാണ് ബോളിവുഡ്. സമൂഹം പൊതുയിടത്തില്‍ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കാത്ത പല വിഷയങ്ങളും ബോളിവുഡില്‍ സിനിമയായി പിറക്കുകയാണ്.
സ്വവര്‍ഗ പ്രണയം പറഞ്ഞ് ‘ഷീര്‍ ഖോര്‍മ’; ട്രെയിലര്‍ പുറത്ത്
Related Post
-
പ്രേക്ഷകർ കാത്തിരുന്ന മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ജനുവരി 23 റിലീസ്
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'…
-
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
ഇഫാര്‍ ഇന്റെര്‍നാഷണലിന്റെ ഇരുപതാമത്തെ സിനിമയായ “PDC അത്ര ചെറിയ ഡിഗ്രി അല്ല” കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അതിര്‍ത്തി ഗ്രാമങ്ങളിലുമായി ചിത്രീകരണം…
-
ചൈനയില്‍ ലുലു ആരംഭിച്ചിട്ട് 25 വര്‍ഷം: സില്‍വര്‍ ജൂബിലിയില്‍ ജീവനക്കാരെ നേരിട്ട് കണ്ട് അഭിനന്ദിച്ച്എം.എ യൂസുഫലി
ഗ്യാങ്സു: ചൈനയില്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന ലുലുഗ്രൂപ്പ് ഓഫീസ് സന്ദര്‍ശിച്ച് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി. ഗ്യങ്സ്യൂവിലുള്ള ചൈനയിലെ…