പുതിയ കവർസോങ്ങുമായി സന മൊയ്തൂട്ടി

ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളിലേക്ക് മലയാളിയെ എന്നും നയിക്കുന്ന ഒരു അതിമനോഹര ഗാനമാണ് ശ്രീ. കമൽ സംവിധാനം ചെയ്ത അഴകിയ രാവണൻ എന്ന ചിത്രത്തിനു വേണ്ടി ശ്രീ. കൈതപ്രത്തിന്റെ വരികൾക്ക് ശ്രീ. വിദ്യാസാഗർ ഈണം നൽകി ഗാനഗന്ധർവ്വൻ Dr. കെ. ജെ. യേശുദാസും ശബ്നവും ചേർന്നാലപിച്ച ” വെണ്ണിലാചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ…. ” എന്ന ഗാനം.

എത്ര കേട്ടാലും മതിവരാത്ത , എക്കാലത്തേയും മികച്ച ഈ മെലഡി ഗാനത്തിന്റെ പുതുമ നിറഞ്ഞ ഒരു കവർസോങ്ങ് വീഡിയോ , സോഷ്യൽ മീഡിയയിലൂടെ ഏവർക്കും പ്രിയങ്കരിയായ ഗായിക സന മൊയ്തൂട്ടി ആലപിച്ച് സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു.

സന മൊയ്തൂട്ടി ആലപിച്ച് സത്യം ഓഡിയോസ് റിലീസ് ചെയ്ത കണ്ണാടി കൂടുംകൂട്ടി.. , കരിമിഴി കുരുവിയെ കണ്ടീല …, ചൂളമടിച്ചു കറങ്ങി നടക്കും…. എന്നീ ഗാനങ്ങളുടെ കവർ യൂട്യൂബിൽ ഇതിനോടകം ജനശ്രദ്ധ ആകർഷിച്ചതാണ്. മികച്ച ദൃശ്യാവിഷ്ക്കാരവും ശബ്ദമിശ്രണവും സനയുടെ വ്യത്യസ്ഥമായ ആലാപനവും കൊണ്ട് “വെണ്ണിലാചന്ദനക്കിണ്ണവും .. ” എല്ലാവർക്കും ഇഷ്ടപെടും.

English Summary : Sana is back with a new cover song

admin:
Related Post