ഒന്‍പത് മണിക്കൂര്‍ കൊണ്ട് ഒന്നരക്കോടിയിലധികം കാഴ്ചക്കാര്‍. ഇരുപത് ലക്ഷം ലൈക്‌സ്. ഒരു ലക്ഷത്തിനു മുകളില്‍ കമന്റ്‌സ്. സമൂഹമാദ്ധ്യമങ്ങളില്‍ റോക്കിഭായ് തകര്‍ത്തുവാരുകയാണ്. ആരാധകര്‍ ഏറെ കാത്തിരുന്ന കെജിഎഫ് 2 ടീസര്‍ പ്രതീക്ഷ കാത്തു എന്നാണ് ഉയരുന്ന അഭിപ്രായം.
ജനുവരി 8ന് പുറത്തിറങ്ങുമെന്ന് പറഞ്ഞ ടീസര്‍ ലീക്ക് ആയതോടെ കെജിഎഫ് 2 അണിയറക്കാര്‍ പറഞ്ഞതിലും നേരത്തെ ചിത്രത്തിന്റെ ടീസര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. കോലര്‍ സ്വര്‍ണഖനിയുടെ കഥ പറയുന്ന ഈ ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസറിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് ടീസര്‍ ലീക്കാകുന്നതും അണിയറക്കാര്‍ പ്രതിസന്ധിയിലാകുന്നതും.
നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും ടീസറില്‍ എത്തുന്നുണ്ട്. മാസ് സിനിമയായിരുന്ന ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം ഭാഗത്തിലെ ഭാഗങ്ങള്‍. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തെന്നിന്ത്യയില്‍ ആകെ തരംഗം തീര്‍ത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.
English Summary : KGF 2 teaser released; Nine hours; One and a half crore views