സണ്ണി ലിയോണിന്റെ ജീവിതം : കരൺജീത് കൗർ : ദ അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ

Karenjit Kaur The Untold Story of Sunny LeoneKarenjit Kaur The Untold Story of Sunny Leone

ബോളിവുഡ് നടിയായ സണ്ണി ലിയോണിന്റെ ജീവിതം അവതരിപ്പിക്കുന്ന വെബ് പരമ്പര ” കരൺജീത് കൗർ : ദ അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ” ന്റെ ട്രെയിലർ പുറത്തിറങ്ങി.ZEE5.com ന് വേണ്ടി സണ്ണി ലിയോണിന്റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് ഈ പരമ്പര സംവിധാനം ചെയ്യുന്നത്. കാനഡയിൽ താമസിക്കുന്ന  ഇടത്തരം സിഖ് കുടുംബത്തിലെ കരൺജീത് കൗർ എന്ന പെൺകുട്ടി സണ്ണി ലിയോണെന്ന അശ്ലീല ചിത്ര നായികയും പിന്നീട് ബോളിവുഡ് നടിയായും മാറുന്നതാണ് വെബ് പരമ്പരയിൽ കാണിക്കുന്നത് .പരമ്പരയിൽ സണ്ണി ലിയോൺ തന്നെയാണ് പ്രധാന വേഷം ചെയുന്നത് .റൈസയാണ് സണ്ണി ലിയോണിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്.ജൂലൈ 16 ന്  പരമ്പരയുടെ ആദ്യ ഭാഗം  സീ5 വെബ് സൈറ്റിൽ കാണാം .

കരൺജീത് കൗർ : ദ അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ ട്രെയിലർ കാണാം

admin:
Related Post