സോഷ്യല്‍ മീഡിയയില്‍ വൈറലായി കപ്പേളയിലെ ‘കടുകുമണിപ്പാട്ട്’

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ഒരുക്കുന്ന ‘കപ്പേള’യിലെ ‘കടുകുമണിപ്പാട്ട്’ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ”കടുകുമണിക്കൊരു കണ്ണുണ്ട്” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

വിഷ്ണു ശോഭനയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് ഈണമിട്ട് സിതാര കൃഷ്ണകുമാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നില്‍ജ, നിഷാ സാരംഗ്, സുധി കോപ്പ, തന്‍വി റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം.

admin:
Related Post