ഇപ്പോൾ താരം തന്നെ താനല്ല ആ ജീപ്പ് ഓടിച്ചത് എന്നും താനും ആ വിഡീയോ കണ്ടിരുന്നെന്നും ഉള്ള വിശദീകരണവുമായി എത്തി.
കഴിഞ്ഞ രണ്ടുമൂന്നു ദിവസമായിട്ട് വാട്സാപ്പിലൊക്കെ ഒരു ജീപ്പ് പുറകിലേക്ക് അതിവേഗത്തിൽ എടുക്കുന്നതും ജീപ്പിലിരിക്കുന്നവർക്ക് എന്തോ അപകടം പറ്റുന്നപോലെയുള്ള പോസ്റ്റ് കഴിഞ്ഞ മൂന്നു ദിവസമായിട്ട് ഞാനും ശ്രദ്ധിക്കുന്നതാണ്. ഞാനാണ് ആ ജീപ്പ് ഓടിച്ചത് എന്ന രീതിയിൽ വാർത്ത വന്നതിനെത്തുടർന്ന് ഒരുപാട് പേരോട് നേരിട്ടും ഫോണിലൂടെയും വിശദീകരണം നൽകേണ്ടിവരുന്നു. അതിനാലാണ് ഈ വീഡിയോ ഇടുന്നത്, അത് ഞാനല്ല അതിനകത്തിരിക്കുന്ന ആൾക്ക് എന്‍റെ സാമ്യം ആർക്കെങ്കിലും തോന്നിയതുകൊണ്ടാകാം അങ്ങനെയൊരു പോസ്റ്റിട്ടിരിക്കുന്നത്. ജയറാം പറഞ്ഞു.