ഇന്ദ്രജിത്തിന് നന്ദി പറഞ്ഞ് ഗൗതം മേനോന്‍

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന വെബ് സീരീസാണ് ‘ക്വീന്‍’. ജയലളിതയായി രമ്യ കൃഷ്ണനും എംജിആര്‍ ആയി ഇന്ദ്രജിത്തും എത്തുന്ന സീരീസിന്റെ  ട്രെയിലര്‍ ഏറെ കൈയടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ജയലളിതയുടെ മൂന്നാം ചരമവാര്‍ഷികത്തിലാണ് ട്രെയിലര്‍ പുറത്ത് വിട്ടത്.
ഗൗതം വാസുദേവ് മേനോനും പ്രസാദ് മുരുകേശനുമാണ് സീരീസിന്റെ  സംവിധായകര്‍. രേഷ്മ ഗട്ടാലയുടേതാണ് തിരക്കഥ.

തന്റെ ഒരു വിളിയില്‍ തന്നെ അഭിനയിക്കാനായി എത്തിയ ഇന്ദ്രജിത്തിന് നന്ദി പറയുകയാണ് സംവിധായകന്‍ ഗൗതം മേനോന്‍. ചിത്രത്തിലെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യന്‍ ഇന്ദ്രജിത്താണെന്നും അദ്ദേഹം അത് വളരെ മനോഹരമായി ചെയ്‌തെന്നും ഗൗതം മേനോന്‍ ട്വിറ്ററില്‍ കുറിച്ചു. ജയലളിതയുടെ ബാല്യം, നടി എന്ന നിലയിലെ ജീവിതം, എം.ജി.ആറുമായുള്ള ബന്ധം, രാഷ്ട്രീയ പ്രവേശം എന്നിവയെല്ലാം സീരീസില്‍ സമഗ്രമായി ചിത്രീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 14 മുതല്‍ എം.എക്‌സ് പ്ലെയറില്‍ സീരീസ് കാണാം.

പതിനൊന്ന് എപ്പിസോഡുകളായാണ് സീരീസ് എത്തുക. മുപ്പത് എപ്പിസോഡുകളിലായി ജയലളിതയുടെ ജീവിതം ഗൗതം വാസുദേവ മേനോന്‍ സീരീസ് ആയി അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ വാര്‍ത്തകളുണ്ടായിരുന്നത്. നടി അനിഖയും അഞ്ജന ജയപ്രകാശും ജയലളിതയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നു.

admin:
Related Post