സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

sdsd232dssdsd232ds
ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകം മുഴുവൻ തരംഗമായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ. കഴിഞ്ഞ വാരം പുറത്തിറങ്ങിയ മഹാനടി എന്ന ചിത്രം ഏറെ പ്രശംസ നേടിയിരുന്നു .ചിത്രം വമ്പൻ വിജയത്തിനൊപ്പം മികച്ച നിരൂപണങ്ങളും നേടി. കൂടാതെ ദുൽഖറിന്റെ  ഹിന്ദി, തമിഴ് ചിത്രങ്ങളും പുറത്തിറങ്ങാനിരിക്കുകയാണ്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സോളോ എന്ന ചിത്രത്തിന് ശേഷം മലയാളി പ്രേക്ഷകർ ദുൽഖറിന്റെ ഒരു മലയാള ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ  കാത്തിരിക്കുകയാണ്.

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞദിവസം ദുൽഖർ സൽമാന്റെ കേരള സ്ട്രീറ്റ് എന്ന തലക്കെട്ടോടെ ഇറങ്ങിയ ഒരു ടീസർ . ദുൽഖർ സ്റ്റൈലിഷ് ലുക്കിൽ കൂളിംഗ് ഗ്ലാസും ജാക്കറ്റും ധരിച്ചെത്തി കാറിൽ പോകുന്ന ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോയാണ് പുറത്തുവന്നത്. എന്നാൽ 18 സെക്കൻഡുള്ള വിഡിയോ വേറെ ഏതെങ്കിലും ചിത്രത്തിന്റെയാണോ എന്നതാണ് പ്രേക്ഷകരുടെ സംശയം

വീഡിയോയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല . ഇതിൻറെ ബാക്കി ഭാഗം തുടർന്നള്ള ദിവസങ്ങളിൽ മാത്രമേ പുറത്ത് വരികയുള്ളൂ എന്നാണ് വിവരം. ഈ വീഡിയോ ചാർലി 2 വിന്റെ ടീസറാണെന്നും കേരള സ്ട്രീറ്റ് എന്ന പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് ആണെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട് .

 

admin:
Related Post