അവധിക്കാലം ചിലവഴിക്കാന്‍ കേരളത്തിലെ ചില മനോഹരമായ സ്ഥലങ്ങള്‍ പരിചയപ്പെടാം.
- പാലരുവി വെള്ളച്ചാട്ടം
പാല്‍നുരക്കുന്ന നിറമുള്ള പാലരുവി തെക്കന്‍ കേരളത്തിലെ ഏറ്റവും സുന്ദരമായ വെള്ളച്ചാട്ടം. 300 അടി ഉയരത്തില്‍ നിന്നാണ് വെള്ളം താഴേക്കു പതിക്കുന്നത്. വെള്ളച്ചാട്ടത്തിനു അഭിമുഖമായി ഉയരത്തില്‍ ഒരു കല്‍മണ്ഡപം ഉണ്ട്. ഇവിടെ നിന്നാല്‍ പാല്‍നുരപോലെ വെള്ളം പതഞ്ഞുവീഴുന്നത് കാണാം. തെന്മല ഇക്കോ ടൂറിസത്തിന്‍റെ ഭാഗമാണ് പാലരുവി.
ലൊക്കേഷന്‍ : കൊല്ലത്തുനിന്ന് 75 കിലോമീറ്റര്‍ ദൂരം. ആര്യങ്കാവ് ജംഗ്ഷനില്‍ നിന്ന് 4 കിലോമീറ്റര്‍ പോവണം. വെള്ളച്ചാട്ടത്തിന്റെ അടുത്തുവരെ വാഹനം പോവും. പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലും കെ.ടി.ഡി.സി മോട്ടലിലും താമസസൗകാര്യമുണ്ട്. വനസംരക്ഷണസമിതി ഫോണ്‍നമ്പര്‍ : 0475-2211200
- തേക്കടി
പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. തടാകത്തിലുടെ ബോട്ടിങ് നടത്തം. അപ്പോള്‍ ദൂരെ തടാകക്കരയില്‍ മേയുന്ന കാട്ടുമൃഗങ്ങളെ കാണാം. ട്രക്കിങ്ങിനുo നല്ല സ്ഥലമാണിത്.
ലൊക്കേഷന്‍ : ഇടുക്കി ജില്ല. ഇടുക്കിയില്‍നിന്നു 57 കിലോമീറ്റര്‍ അകലെയാണ് തേക്കടി. ധാരാളം താമസ സൗകര്യങ്ങൾ ലഭ്യമാണ്. ജില്ല ടുറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസി നമ്പര്‍ : 04869- 222620
- ആതിരപ്പിള്ളി വെള്ളച്ചാട്ടം
ചാലക്കുടി പുഴയിലാണ് ആതിരപ്പിള്ളി വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന്റെ ശക്തിയും ഭംഗിയും ശരിക്കറിയണമെങ്കിൽ പതാനസ്ഥാനത്തെക്ക് പോകണം. കാട്ടിനു നടുവിലുടെ കുത്തനെയുള്ള ഇറക്കമിറങ്ങി വെള്ളച്ചാട്ടത്തിനടുത്തെത്തം.
ലൊക്കേഷന്‍ : ചാലക്കുടിയില്‍ നിന്ന് 25 കിലോമീറ്റര്‍ ദൂരം. ഡി.എഫ്.ഒ, ചാലക്കുടി : 0480 – 2769338
- വാഗമണ്‍
കോടമഞ്ഞും നൂല്‍പോലെ പൊഴിയുന്ന മഞ്ഞു തുള്ളിയുമെടറ്റ് നടക്കാം. വാഗമണില്‍ പൈന്‍ ഫോറെസ്റ്റ് , പരുന്തും പാറ , സുയിസൈട് പോയിന്റ്, കോലാഹലമേട്, തടാകം എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍, വാഗമണിലേക്ക് പോകുന്നവഴിയാണ് മറ്റൊരു ടൂറിസ്റ്റ് സ്പോട്ടായ ഇലവീഴപ്പുഞ്ചിറ.
ലൊക്കേഷന്‍ : ഇടുക്കി ജില്ല . തോടുപുഴയില്‍നിന്നു 39 കിലോമീറ്റര്‍ കോട്ടയത്തുനിന്ന് 65കിലോമീറ്റര്‍. ഡി.ടി.പി.സി. : 04865- 231516
- ഗവി
പത്തനംതിട്ട യിലെ ഒരു മനോഹരമായ ടൂറിസ്റ്റ് സ്പോട്ടാണ് ഗവി. കാട്ടിലുടെയുള്ള യാത്രയില്‍ ആനയെയും കാട്ടുപോത്തിനേയും കാണാം. വളര ശാന്തവും മനോഹരവുമാണ് ഗവി.
ലൊക്കേഷന്‍ : പത്തനംത്തിട്ടയില്‍നിന്നു 115 കിലോമീറ്റര്‍. കൊച്ചിയില്‍ നിന്ന് 169 കിലോമീറ്റര്‍. ഗവിയില്‍ താമസിക്കാന്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും ഉണ്ട്. കെ.എഫ്.ഡി.സി ഫോറസ്റ്റ് മാന്‍ഷന്‍ : 9947492399
- ബേക്കല്‍കോട്ട
കേരളത്തിലെ ഏറ്റവും വലിയ ചെങ്കല്‍ കോട്ടയണിത്. 130 അടിയാണ് കോട്ടയുടെ ഉയരം. ഏകദേശ൦ വൃത്താകൃതിയില്‍ കിടക്കുന്ന കോട്ടയുടെ മൂന്നു വശവും കടലാണ്. രാവിലെ അഞ്ച് മുതല്‍ വൈകിട്ടു അഞ്ച് വരെയാണ് ഇവിടെ പ്രവേശനം.
ലൊക്കേഷന്‍ : കാഞ്ഞങ്ങാട് നിന്ന് 12 കിലോമീറ്റര്‍. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ബേക്കലില്‍ സ്റ്റോപ്പ് ഉണ്ട്. ബേക്കല്‍ ടുറിസം : 0467-2236580, ബേക്കല്‍ കോട്ട : 0467-2272900