യാത്ര ടിപ്സ്

1.   യാത്ര ചെയ്യാൻ സ്ഥലങ്ങൾ നോക്കുന്നതിനോടൊപ്പം തന്നെ പ്രധാനമാണ് യാത്രക്ക്        പറ്റിയ നല്ല സമയം ഏതാണെന്നറിയുന്നത്. യാത്രയ്ക്ക് ഏതു സമയവും നല്ലതുതന്നെ     പക്ഷെ കുടുംബമായൊക്കെ പോകുമ്പോൾ കാലാവസ്ഥ കൂടി നോക്കുന്നത് നല്ലതാണ്.   കേരളം, തമിഴ്‌നാട്, കർണാടകം എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ യാത്രകൾ   നടത്താൻ പറ്റിയ സമയമാണ് നവംബർ. മഴക്കാലത്തിന്റെ തീവ്രത കഴിയുകയും   പ്രകൃതി കുളിർമയോടിരിക്കുകയും ചെയ്യന്ന സമയമാണ് ഇത്. അതുപോലെ   വെക്കേഷൻ അല്ലാത്തതിനാൽ തിരക്ക് കുറവായിരിക്കും കൂടെതെ ഹോട്ടൽ മുറികളും   യാത്ര ടിക്കറ്റുകളും കുറഞ്ഞ നിരക്കിൽ ലഭിക്കും.

2. സ്റ്റെപ്പിനി ഫോൺ

സ്മാർട്ട് ഫോണുകൾ യാത്രയിൽ വളരെ ഉപകാരപ്രധമാണ്. സ്ഥലങ്ങൾ കണ്ടെത്താനും, ഫോട്ടോകൾ എടുക്കാനും മറ്റും സ്മാർട്ട് ഫോൺ സഹായകമാണ്. എന്നാൽ സ്മാർട്ട് ഫോണുകളുടെ ചാർജ് വളരെ വേഗo തീർന്നു പോകാൻ സാധ്യത ഉണ്ട്. അതിനാൽ യാത്രകളിൽ കോൾ ചെയ്യാനും മറ്റും ഒരു സാധാ ഫോൺ കയ്യിൽ കരുതുന്നത് നല്ലതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഇത് ഉപകാരപ്പെടും.

3. ആപ്പ് 

ശരിയായ വിവരങ്ങൾ ആധികാരികമായി അറിയുക എന്നത് യാത്രയുടെ കാതലായ വശമാണ്.അതിനായി ഇന്ത്യ ഗവൺമെന്റിന്റെ ടൂറിസം മന്ത്രാലയം പുറത്തിറക്കിയ മൊബൈൽഫോൺ ആപ്പ് ആണ് ഓഡിയോ കോംപ്‌സ് . ഇതിൽ ഇന്ത്യലെ പ്രധാനപ്പെട്ട സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. ഇത് ഡൗൺലോഡ്ഡ് ചെയ്‌താൽ നമ്മൾ യാത്ര  പോകുന്ന സ്ഥലത്തിന്റെ അത്യാവശ്യ വിവരങ്ങളെല്ലാം ഓഡിയോ ആയി കേൾകാം.

admin:
Related Post