തോൽപ്പെട്ടി വന്യജീവി സങ്കേതം

കേരളത്തിലെവയനാട് ജില്ലയിലെ സഹ്യപർവ്വതത്തോടു ചേർന്നുകിടക്കുന്ന വന്യജീവി സങ്കേതമാണ് തോൽപ്പെട്ടി വന്യജീവി സങ്കേതം. ആനകൾക്കും പുലികൾക്കും ഇവിടം പ്രശസ്തമാണ്. വടക്കെ വയനാടിന്റെ അതിർത്തിയിൽ കർണാടകയുടെ കൂർഗ് ജില്ല വരെ വ്യാപിച്ചു കിടക്കുന്ന നിബിഡവനപ്രദേശമാണ് തോൽപ്പെട്ടി വന്യജീവി സങ്കേതം.  വയനാട് വന്യജീവി സങ്കേതത്തിന്റെ അനുബന്ധ പ്രദേശം തന്നെയാണ് തോൽപ്പെട്ടി കാടുകൾ. ആന, കാട്ടുപോത്ത്, മാൻ , പുലി, കടുവ തുടങ്ങിയ മൃഗങ്ങൾ ഇവിടെ കാണപ്പെടുന്നു. വനത്തിലൂടെ ജീപ്പിൽ യാത്ര ചെയ്യാം. അതിനായി ഒരു ജീപ്പിന് 600 രൂപ വാടകയും ആൾക്കൊന്നിന് 110 രൂപയുമാണ് ചാർജ്. 7 പേർക്ക് ഒരു ജീപ്പിൽ യാത്ര ചെയ്യാം.

രാവിലെ 7 മുതൽ 10 വരെയും വൈകുന്നേരം 2 മുതൽ 5 വരെയുമാണ് വനത്തിനുള്ളിൽ പ്രവേശനാനുമതി. കാടും വന്യജീവികളെയും ഇഷ്ടപ്പെടുന്നവർക്ക് തോൽപ്പെട്ടിയിൽ പോകാം. വയനാട്ടിലേക്ക് യാത്രപോകുന്നവർ എന്തായാലും ഈ വന്യജീവി സങ്കേതം കാണാതെ മടങ്ങരുത്.

മാനന്തവാടിയിൽനിന്ന് 24 കിലോമീറ്റർ ദൂരവും കൽപ്പറ്റയിൽ നിന്ന് 59 കിലോമീറ്റർ ദൂരവും ബത്തേരിയിൽ നിന്ന് 66  കിലോമീറ്റർ ദൂരവും ഉണ്ട് തോൽപ്പെട്ടിയിൽ എത്താൻ. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തലശ്ശേരിയാണ് (60 കിലോ മീറ്റർ )

കൂടുതൽ വുവരങ്ങൾക്ക് 
Asst. Wildlife Warden
Tholpetty
Ph: +91 4935 250853

admin:
Related Post