കാടും വന്യജീവികളെയും കാണാൻ താല്പര്യമുള്ളവർക്ക് പേപ്പാറ വന്യജീവി സങ്കേതത്തിൽ പോകാം.
തലസ്ഥാന നഗരിക്കു പുറത്ത്, ഏകദേശം 50 കി. മീ. ദൂരെ 53 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പശ്ചിമഘട്ടത്തില്‍ പേപ്പാറ വന്യജീവി സങ്കേതം വ്യാപിച്ചു കിടക്കുന്നത്. 1938 -ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി പേപ്പാറ ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു.
പക്ഷി ശാസ്ത്രഞ്ജര്‍ക്ക് ഏറെ പ്രിയങ്കരമായ വന്യജീവി സങ്കേതമാണിത്. മ്ലാവ്, പുലി തുടങ്ങിയ ജീവികള്‍ക്കു പുറമെ ഓലഞ്ഞാലി, മക്കാച്ചിക്കാട,കാടുമുഴക്കി തുടങ്ങിയ പക്ഷികളെയും ഇവിടെ കാണാം.
അടുത്ത കാലത്തായി സംസ്ഥാന ടൂറിസം, വനം വകുപ്പുകളും കേരളാ വാട്ടര്‍ അതോറിറ്റിയും സംയുക്തമായി പേപ്പാറ അണക്കെട്ടും ചുറ്റുപാടും സൗന്ദര്യവല്‍ക്ക രിക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്.
യാത്രാസൗകര്യം
തിരുവനന്തപുരത്തു നിന്ന് 50 കി. മീ. അകലെ പൊന്മുടിയിലേക്കുള്ള മാര്‍ഗമധ്യേ
- സമീപ റെയില്‍വേ സ്റ്റേഷന്‍ : തിരുവനന്തപുരം, 50 കി. മീ.
- സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 56 കി. മീ
കൂടുതൽ വിവരങ്ങൾക്ക്
ദ വൈൽഡ് ലൈഫ് വാർഡൻ
തിരുവനന്തപുരം വന്യജീവി വകുപ്പ്,
ഫോറസ്ട്രി കോംപ്ലക്സ്, രാജീവ് ഗാന്ധി നഗർ,
വട്ടിയൂർക്കാവ് പി.ഒ, തിരുവനന്തപുരം
ഫോൺ : 0471 2360762
Email – ww-tvm.for@kerala.gov.in