കാട് ഇഷ്ടപ്പെടുന്നവർക്ക് കാട്ടിലൂടെ ഒരു സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേക്ക് പോകാം. പാലക്കാട് ജില്ലയിലാണ് കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമായ പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്.
പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ് പറമ്പികുളത്തിനടുത്താണ്. തുണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്.
മലയര്‍, മുതവാന്മാര്‍, കാടര്‍ തുടങ്ങിയ ആദിവാസി ജനവിഭാഗവും ഈ വനത്തിനുള്ളില്‍ ജീവിയ്ക്കുന്നുണ്ട്. സിംഹവാലന്‍ കുരങ്ങുകള്‍, വരയാട്, കടുവ, പുള്ളിമാന്‍, ആന തുടങ്ങി ഒട്ടേറെ ജീവികള്‍ ഇവിടെയുണ്ട്. വിവിധയിനത്തില്‍പ്പെട്ട ഉരഗങ്ങളും പക്ഷികളും ഇവിടെയുണ്ട്. തേക്ക്, ചന്ദനം, ഈട്ടി തുടങ്ങിയ മരങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. കന്നിമാരി എന്ന പഴക്കമേറെയുള്ള തേക്കുവൃക്ഷം ഈ കാടിനുള്ളിലാണ്. കടുവ സംരക്ഷണകേന്ദ്രം കൂടിയാണ് പറമ്പിക്കുളം. 390.89 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് പറമ്പിക്കുളം കടുവ സങ്കേതം ഉള്ളത്.
പറമ്പിക്കുളം റിസര്‍വോയറില്‍ ബോട്ടു യാത്രയ്ക്ക് സൗകര്യമുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ട്രക്കിംഗ് നടത്തുകയും ചെയ്യാം. പറമ്പിക്കുളം സങ്കേതത്തിന്റെ ആസ്ഥാനമായ തൂണിക്കടവിനടുത്ത് ഒരു വ്യക്ഷഭവനം അഥവാ ട്രീ ഹൗസ് ഉണ്ട്. ഇവിടെ താമസിക്കാന്‍ നേരത്തെ ബുക്കിഗ് നടത്തേണ്ടതുണ്ട്. തൂണക്കടവ്, തെള്ളിക്കല്‍, ഇലത്തോട് എന്നിവിടങ്ങളില്‍ സംസ്ഥാന വനംവകുപ്പ് റസ്റ്റ് ഹൗസുകളിലും താമസസൗകര്യം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് : Parambikulam Wildlife Division
Anappad, Via Pollachi, Palakkad
Phone: 04253 277233 Mobile:9447979102
E-mail: ww-parambikulam@forest.kerala.gov.in
www.parambikulam.org