പുതിയ മോഡല്‍ ഉടൻ; 16 വരുന്നതിന് മുൻപ് ഡിസ്കൗണ്ടുമായി ആപ്പിൾ

ആരാധകര്‍ അവരുടെ പുതിയ ലോഞ്ചിനായി കാത്തിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ 16 ആണ് ഇനി പുറത്തിറങ്ങാനുള്ളത്. ആപ്പിള്‍ ഏറ്റവും പ്രതീക്ഷ വെക്കുന്ന ഫോണാണിത്. സെപ്റ്റംബര്‍ ആദ്യ വാരത്തോടെ ഈ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് അഭ്യൂഹം. വലിയ മാറ്റങ്ങള്‍ തന്നെ ഈ മോഡലില്‍ കാണാന്‍ കഴിയുമെന്നാണ് സൂചന.ആപ്പിള്‍ ഇപ്പോള്‍ ഡിസ്‌കൗണ്ട് നല്‍കുന്നത് ഐഫോണ്‍ പതിനഞ്ചിനാണ്. ആപ്പിളിന്റെ നിലവിലുള്ള ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് ഫോണാണിത്. ഈ സീരീസില്‍ വരുന്ന ഫോണുകളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. അതില്‍ ഏറ്റവും ബേസ് മോഡലിനാണ് വില കുറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും ആപ്പിളിന്റെ ഏറ്റവും പുതിയ ഫീച്ചറുകളെല്ലാം ഈ ഫോണിലുണ്ട്.

ആപ്പിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കം ഈ ഫോണില്‍ ലഭിക്കാനും സാധ്യതയുണ്ട്. എന്തായാലും ഈ ഫ്‌ളാഗ്ഷിപ്പ് പുറത്തിറങ്ങും മുമ്പ് ആപ്പിള്‍ അവരുടെ പല മോഡലുകളുടെയും വില കുറച്ചിരിക്കുകയാണ്. പുതിയ മോഡല്‍ ഇറങ്ങും മുമ്പ് വലിയ രീതിയിലുള്ള ഡിസ്‌കൗണ്ടുകള്‍ ആപ്പിള്‍ എപ്പോഴും നല്‍കാറുണ്ട്. ആപ്പിള്‍ ഇപ്പോള്‍ ഡിസ്‌കൗണ്ട് നല്‍കുന്നത് ഐഫോണ്‍ പതിനഞ്ചിനാണ്. ആപ്പിളിന്റെ നിലവിലുള്ള ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് ഫോണാണിത്. ഈ സീരീസില്‍ വരുന്ന ഫോണുകളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. അതില്‍ ഏറ്റവും ബേസ് മോഡലിനാണ് വില കുറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും ആപ്പിളിന്റെ ഏറ്റവും പുതിയ ഫീച്ചറുകളെല്ലാം ഈ ഫോണിലുണ്ട്.

അതേസമയം ഐഫോണ്‍ പതിനഞ്ചിന് ഇപ്പോള്‍ ഡിസ്‌കൗണ്ടുള്ളത് ഫ്‌ളിപ്പ്കാര്‍ട്ടിലാണ്. അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു ഡിസ്‌കൗണ്ട് ഐഫോണുകള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം. ഫ്‌ളിപ്പ്കാര്‍ട്ട് 12 ശതമാനം ഡിസ്‌കൗണ്ടാണ് ഐഫോണ്‍ പതിനഞ്ചിന് നല്‍കുന്നത്. ബാങ്ക്-എക്‌സ്‌ചേഞ്ച് ഓഫറുകള്‍ വേറെയും ഈ ഫോണിനായി ലഭിക്കും.

New IPhone 16

admin:
Related Post