നമ്മുടെ കയ്യിലുള്ള മഗ്നറ്റിക് ഡെബിറ്റ് കാർഡുകൾക്ക് ഇനി വിട. ഡിസംബർ 31 മുതൽ അസാധു ആകുകയാണ്.ഈ വിവരം നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടായിരുന്നു. സൈബർ ലോകത്തെ സുരക്ഷയെ മുൻനിർത്തി ചെറിയ ചിപ്പ് കടിപ്പിച്ച ഇ എംവി കാർഡുകളിലേക്ക് മാറാനുള്ള റിസർവ് ബാങ്കിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടികൾക്ക് വേഗത ഏറിയത്. പഴയ കാർഡ് ഡിസംബർ 31 രാത്രി വരെ ഉപയോഗിക്കാം അത് കഴിഞ്ഞാൽ എടിഎമ്മുകളിൽ ചിപ്പില്ലാത്ത കാർഡ് മെഷിനുകൾ സ്വീകരിക്കില്ല.ആർബിഐ നിർദ്ദേശ പ്രകാരം എല്ലാ ബാങ്കുകളും ഇ എം വി കാർഡുകൾ ഉപഭോക്താക്കൾക്ക് നൽകുന്നതിന്റെ അവസാന ഘട്ടത്തിലാണ്. പഴയ കാർഡ് ജനുവരി ഒന്നിന് അസാധുവാകും. പുതിയ കാർഡുകൾക്ക് അതാതു ഉപഭോക്താവിന്റെ ബ്രാഞ്ചുകളെ സമീപിക്കേണ്ടതാണ്. ഈ വിവരങ്ങൾ ബാങ്കുകൾ എസ്എംഎസ് അയി ഉപഭോക്താക്കളെ അറിയിക്കണമെന്ന് റിസർവ് ബാങ്കിന്റെ നിർദ്ദേശമുണ്ട്. നിലവിലെ കാർഡുപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിന്റെ പശ്ചാതലത്തിലാണ് പുതിയ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയ ഇ എം വി കാർഡുകൾ ഇറക്കുന്നത്.
ചിപ്പില്ലാ എടിഎം കാർഡുകൾക്കിനി വിട
Related Post
-
ആൻഡ്രോയിഡുകളെ വെല്ലാൻ കരുത്തുമായി ആപ്പിൾ; ഐഫോണ്‍ 16E പുറത്തിറക്കി
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളെ നേരിടാനായി ആപ്പിള്‍ 16E പുറത്തിറക്കി ആപ്പിൾ. 599 ഡോളര്‍ വിലയുള്ള ഐഫോണ്‍ 16Eല്‍ ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാന്‍…
-
യാത്രയിൽ നിങ്ങൾക്ക് മൊബൈൽ നോക്കാൻ കഴിയുന്നില്ലേ? ആപ്പിൾ 18 അപ്ഡേറ്റ് നിങ്ങളെ സഹായിക്കും
https://youtu.be/Ao4XMocK87g യാത്രയ്ക്കിടെ വാഹനത്തിൽ മൊബൈൽ ഉപയോഗിക്കുമ്പോൾ അസ്വസ്ഥത അനുഭവിക്കുന്നവർക്കായി Apple പുതിയൊരു feature അവതരിപ്പിച്ചിരിക്കുന്നു. 'Vehicle Motion Cues' എന്നാണ്…
-
പുതിയ മോഡല്‍ ഉടൻ; 16 വരുന്നതിന് മുൻപ് ഡിസ്കൗണ്ടുമായി ആപ്പിൾ
ആരാധകര്‍ അവരുടെ പുതിയ ലോഞ്ചിനായി കാത്തിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ 16 ആണ് ഇനി പുറത്തിറങ്ങാനുള്ളത്. ആപ്പിള്‍ ഏറ്റവും പ്രതീക്ഷ വെക്കുന്ന…