ചൈനീസ് കമ്പിനിയായ ലെനോവ തങ്ങളുടെ ഏറ്റവും പുതിയ അൾട്രാ സ്ലിം ലാപ്ടോപ്പുകൾ ഇന്ത്യയിൽ പുറത്തിറക്കി .ലെനോവ ഐഡിയപാഡ് 530S ഐഡിയപാഡ് 330S യും ആണ് പുറത്തിറക്കിയ പുതിയ മോഡലുകൾ .
ഇതിൽ ഐഡിയപാഡ് 530S മുൻനിരയിൽ ഉള്ള മോഡലും ഐഡിയപാഡ് 330S മിഡ് റേഞ്ച് മോഡലും ആണ് .കൂടാതെ ലെനോവ ഒരു വർഷത്തെ പ്രീമിയം കെയർ സപ്പോർട്ടും ,ഒരു വർഷത്തെ ആക്‌സിഡന്റൽ ഡാമേജ് പ്രൊട്ടക്ഷനും ഇതിന്റെ കൂടെ നൽകുന്നുണ്ട് .
എട്ടാം തലമുറ ഐ 7 ഇന്റൽ കോർ പ്രോസസ്സറാണ് ഐഡിയപാഡ് 530Sൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത് .16 GB/8 GB/4GB ജിബിയുടെ റാം ആണ് ഈ മോഡലിന് നൽകിയിരിക്കുന്നത് .512/256/128 ജിബി സ്റ്റോറേജും ഈ മോഡലിൽ നൽകിയിട്ടുണ്ട് .14 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഇതിനുള്ളത് .എൻവിഡിയ ജിഫോഴ്സ് MX130 / MX150 ഡിസ്ക്രീറ്റ് ഗ്രാഫിക്സ് ആണ് ഇതിൽ നൽകിയിരിക്കുന്നത് . കൂടാതെ ബാക്ക് ലൈറ്റ് കീബോർഡ് ,ഫിംഗർ പ്രിന്റ് റീഡർ ,രണ്ട് USB 3.0 പോർട്ട് ,ഒരു USB-C 3.1 പോർട്ട് ,SD കാർഡ് റീഡർ എന്നിവയെല്ലാം ഇതിൽ ഉൾപെടുത്തിയിട്ടുണ്ട് . എട്ട് മണിക്കൂർ ബാറ്ററി ലൈഫ് കമ്പിനി അവകാശപെടുന്നുണ്ട് .കൂടാതെ 15 മിനിറ്റു ചാർജ് ചെയ്താൽ 2 മണിക്കൂർ ബാറ്ററി ലൈഫ് കിട്ടും .1.49 kg ആണ് ഇതിന്റെ ഭാരം . 67,990 രൂപയിലാണ് ഇതിന്റെ വില തുടങ്ങുന്നത് .
ഐഡിയപാഡ് 330Sലും എട്ടാം തലമുറ ഐ 7 ഇന്റൽ കോർ പ്രോസസ്സറാണ് ലെനോവ നൽകിയിരിക്കുന്നത്.14/ 15 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്.4GB of ഓൺ ബോർഡ് DDR4 + 8GB SODIMM റാം ആണ് ഈ മോഡലിന് നൽകിയിരിക്കുന്നത്.2TB SATA HDD സ്റ്റോറേജ് ആണ് ഇതിനുള്ളത് .7 മണിക്കൂർ ബാറ്ററി ലൈഫ് കമ്പിനി അവകാശപെടുന്നുണ്ട് .കൂടാതെ യുഎസ്ബി ടൈപ്പ്- സി 3.1, 2 യുഎസ്ബി 3.0, എച്ച്ഡിഎംഐ, 4 ഇൻ 1 കാർഡ് റീഡർ, ഓഡിയോ ജാക്ക്, വൈഫൈ, ബ്ലൂടൂത്ത് 4.1 എന്നിവയെല്ലാം കമ്പിനി ഇതിൽ ഉള്പെടുത്തിയിട്ടുണ്ട് .ഇതിന്റെ ഭാരം 1.67 kg ആണ് .ഐഡിയപാഡ് 330Sന്റെ വിപണി വില 35,990 രൂപയാണ് .