തായ്‌വാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്ടിസിയുടെ ഏറ്റവും പുതിയ ഫോണായ എച്ച്ടിസി U12 പ്ലസ് വിപണിയിൽ എത്തി .ഏറെ പുതുമകളോടെയാണ് എച്ച്ടിസി ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത് .64/128GB – UFS2.1 സ്റ്റോറേജ് മോഡലുകളിലാണ് എച്ച്ടിസി U12 പ്ലസ് വിപണിയിൽ എത്തുന്നത് . മെമ്മറി വിപുലീകരിക്കാവുന്നതാണ് .
ക്യാമറകൾ
എല്ലാ സ്മാര്‍ട്ട്‌ഫോണുകളെ പോലെത്തന്നെ ക്യാമറകൾക്ക് വളരെ പ്രധാന്യം കൊടുത്തുകൊണ്ട് തന്നെയാണ് എച്ച്ടിസി U12 പ്ലസ് പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ ക്യാമറകളെപ്പറ്റി നോക്കുകയാണെകിൽ 12 എം പി അപ്പാർച്ചർ f/1.75 യുടെയും 16 എം പി ടെലിഫോട്ടോ ലെൻസ് അപ്പാർച്ചർ f/2.6 യുടെയും രണ്ട് ബാക്ക് ക്യാമറകളും , 8 എം പി അപ്പാർച്ചർ f/2.0 യുടെ രണ്ട് മുൻക്യാമറകളുമാണ് ഇതിലുള്ളത് .ലേസർ ഫോക്കസ് ടെക്നോളജിയാണ് ഓട്ടോഫോക്കസിൽ ഉപയോഗിച്ചിരിക്കുന്നത് .2X ഒപ്റ്റിക്കൽ സൂം മും 10x ഡിജിറ്റൽ സൂം മുമാണ് ഇതിലുള്ളത് .4k/60fps വീഡിയോ റിക്കോർഡിങ് എച്ച്ടിസി ഇ മോഡലിന് നൽകിയിട്ടുണ്ട് .ഡ്യുവൽ-എൽഇഡി ഫ്ളാഷ് ഇതിൽ നൽകിയിട്ടുണ്ട് .ഇത് കൂടാതെ HDR ബൂസ്റ്റ് ,ഫേസ് അൺലോക്കിങ് AR സ്റ്റിക്കറുകൾ ,ബൊക്കെ മോഡുകൾ എന്നിവഎല്ലാം ഇതിൽ ഉൾപെടുത്തിയിട്ടുണ്ട് .
പെർഫോമൻസ് & സോഫ്റ്റ് വെയർ
ക്വാൽകോം സ്നാപ്ഡ്രാഗൺ 845 പ്രോസസറിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .6GB – DDR4x RAM ആണ് എച്ച്ടിസി ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത് . 6 ജിബി റാം ഉള്ളതുകൊണ്ട് ഇത് ഉറപ്പായും മികച്ച പെർഫോമൻസ് കാഴ്ചവെക്കും. ആൻഡ്രോയിഡ് 8.0 ഓറിയോയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .കൂടാതെ ആൻഡ്രോയിഡ് പി യിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും എച്ച്ടിസി നൽകുന്നുണ്ട് .
ഡിസ്പ്ലേ & ഡിസൈൻ
ആറ് ഇഞ്ചിന്റെ ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയിലാണ് എച്ച്ടിസി U12 പ്ലസ് പുറത്തിറക്കിയിരിക്കുന്നത് .18:9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത്.2280 x 1440 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത്. ലിക്വിഡ് സർഫസ് ഡിസൈൻ ആണ് എച്ച്ടിസി ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .ഗോറില്ല ഗ്ലാസ് 5 ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .ഇതിൽ എടുത്തുപറയാവുന്ന പ്രതേകത എന്നത് ഇതിൽ മെക്കാനിക്കൽ ബട്ടൻസ് ഇല്ല എന്നതാണ് .പകരം ടച്ച് സെൻസിറ്റീവ് ബട്ടനുകളാണ് ഇതിന് നൽകിയിരിക്കുന്നത് .വാട്ടർ റെസിസ്റ്റന്റ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്നാണ് കമ്പിനി പറയുന്നത് .IP68 ഡസ്ട്-വാട്ടർ റെസിസ്റ്റന്റ് സംവിധാനമാണ് ഇതിലുള്ളത് .
ബാറ്ററി
3500 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.3 ജി / 4 ജി നെറ്റ്വർക്കിൽ 23.8 മണിക്കൂറാണ് ടോക്ക് ടൈം കമ്പിനി അവകാശപ്പെടുന്നത് .ഫാസ്റ്റ് ചാർജ് 3.0 ഉള്ളതിനാൽ 35 മിനിറ്റുകൊണ്ട് 50 ശതമത്തിൽ കൂടുതൽ ചാർജ്‌ചെയ്യാൻ സാധിക്കും .കൂടാതെ പവർ സേവിങ് മോഡും കമ്പിനി നൽകിയിട്ടുണ്ട് .
സുരക്ഷ
ഫോണിന്റെ സുരക്ഷക്കായി ഫിംഗർ പ്രിന്റ് സെൻസറും ഫേസ് അൺലോക്ക് സെൻസറും നൽകിയിട്ടുണ്ട് .
മറ്റു പ്രധാന സവിശേഷതകൾ
ആമ്പിയന്റ് ലൈറ്റ് സെൻസർ, മാഗ്‌നെറ്റിക് സെൻസർ, ഫിംഗർപ്രിന്റ് സെൻസർ,പ്രോക്സിമിറ്റി സെൻസർ,മോഷൻ ജി സെൻസർ, സെൻസർ ഹബ്, കോമ്പാസ് സെൻസർ,എഡ്ജ് സെൻസർ,ഗ്യോർ സെൻസർ എന്നിവയെല്ലാം കമ്പിനി ഇതിൽ നൽകിയിട്ടുണ്ട് .സെറാമിക് ബ്ലാക്ക്,ഫ്ലേം റെഡ്, ട്രാൻസന്റ് ബ്ലൂ എന്നീ നിറങ്ങളിലാണ് കമ്പിനി എച്ച്ടിസി U12 പ്ലസ് പുറത്തിറക്കുന്നത് .
വില
എച്ച്ടിസി U12 പ്ലസിന്റെ വിലയെകുറിച്ച് പറയുകയാണെങ്കിൽഏകദേശം Rs 55,000 രൂപമുതൽ Rs 58,000 രൂപവരെയാണ് വരുന്നത് . ജൂൺ അവസാനത്തോടെ ഇത് വില്പനക്കെത്തും എന്നാണ് കരുതുന്നത് .ഇന്ത്യയിൽ എന്നത്തേക്ക് വില്പനത്തുടങ്ങും എന്ന് കമ്പിനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല .