സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഇഷ്ട ആപ്ലിക്കേഷനാണ് ട്രൂകോളര്‍. സ്പാം കോളുകള്‍ തടയാനും, കോളുകള്‍ തിരിച്ചറിയാനും ട്രൂകോളര്‍ സഹായിക്കുന്നു.എന്നാൽ വ്യക്തികളുടെ വിവരങ്ങള്‍ ട്രൂകോളർ ആപ്പ് ചോര്‍ത്തുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട് .നിങ്ങളുടെ നമ്പര്‍ ഡാറ്റാബേസില്‍ നിന്ന് എടുത്തുകളയാൻ ട്രൂകോളര്‍ ഇപ്പോൾ സംവിധാനം ഒരിക്കിയിട്ടുണ്ട് .നിങ്ങളുടെ നമ്പര്‍ ട്രൂകോളറില്‍ നിന്നും നീക്കം ചെയ്യാൻ ആദ്യം നിങ്ങളുടെ ട്രൂകോളർ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യണം.
1. ആന്‍ഡ്രോയ്ഡ്:
സ്റ്റെപ്പ് 1: ട്രൂകോളർ അപ്ലിക്കേഷൻ തുറക്കുക
സ്റ്റെപ്പ് 2: നിങ്ങളുടെ ട്രൂകോളർ അക്കൌണ്ടിൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക
സ്റ്റെപ്പ് 3: കോണില് ഉള്ള പീപ്പിൾ ഐക്കണില് ടാപ്പ് ചെയ്ത് സെറ്റിങ്ങ്സ് സെലക്ട് ചെയുക .
സ്റ്റെപ്പ് 4 : എബൌട്ട് സെലക്ട് ചെയ്യുക
സ്റ്റെപ്പ് 5 : ഡീആക്ടീവ് ഓപ്ഷനിൽ ടാപ്പുചെയ്യുക
2. ഐ-ഫോണ്‍
സ്റ്റെപ്പ് 1: ട്രൂകോളർ അപ്ലിക്കേഷൻ തുറക്കുക
സ്റ്റെപ്പ് 2: നിങ്ങളുടെ ട്രൂകോളർ അക്കൌണ്ടിൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക
സ്റ്റെപ്പ് 3: ഗിയർ ഐക്കണിൽ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 4 :എബൌട്ട് സെലക്ട് ചെയ്യുക
സ്റ്റെപ്പ് 5 : ഡീആക്ടീവ് ഓപ്ഷനിൽ ടാപ്പുചെയ്യുക
3 . വിന്‍ഡോസ് മൊബൈല്‍:
സ്റ്റെപ്പ് 1: ട്രൂകോളർ അപ്ലിക്കേഷൻ തുറക്കുക
സ്റ്റെപ്പ് 2: നിങ്ങളുടെ ട്രൂകോളർ അക്കൌണ്ടിൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക
സ്റ്റെപ്പ് 3:അടിയിലുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പുചെയ്യുക
സ്റ്റെപ്പ് 4 : സെറ്റിങ്സിൽ ഹെൽപ്പ് ഓപ്ഷൻ തിരഞ്ഞെടുക്കുക
സ്റ്റെപ്പ് 5 : ഡീആക്ടീവ് ഓപ്ഷനിൽ ടാപ്പുചെയ്യുക
ഈ സ്റ്റെപ്പുകൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ട്രൂകോളർ അക്കൗണ്ട് അപ്ലിക്കേഷനിൽ നിർജ്ജീവമാക്കാൻ കഴിയും .എന്നിരുന്നാലും, നിങ്ങളുടെ വിശദാംശങ്ങൾ തുടർന്നും ട്രൂകോളർ ഡേറ്റാബേസില്‍ ഉണ്ടായിരിക്കും .ട്രൂകോളർ ഡേറ്റാബേസില്‍ നിന്ന് നിങ്ങളുടെ നമ്പർ ഡിലീറ്റ് ചെയ്യാൻ ട്രൂകോളർ ‘അൺലിസ്റ്റ്’ പേജ് ഓപ്പൺ ചെയ്യുക https://www.truecaller.com/unlisting . ഈ പേജിൽ നിങ്ങൾക്ക് നിങ്ങളുടെ നമ്പർ നൽകി ‘അൺലിസ്റ്റ്’ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .അണ്‍ലിസ്റ്റ് അപേക്ഷ കിട്ടി 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ നമ്പർ ട്രൂകോളർ ഡേറ്റാബേസില്‍ നിന്ന് റിമൂവ് ചെയ്യും .