ആന്‍ഡ്രോയിഡ് പി ഗൂഗിൾ പുറത്തിറക്കി

ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പ് ആന്‍ഡ്രോയിഡ് പി ഗൂഗിൾ പുറത്തിറക്കി .ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും മെഷീന്‍ ലേണിങ്ങിനെയും കൂടുതല്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ആന്‍ഡ്രോയിഡ് പി ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത് .

പുതിയ പ്രധാന ഫീച്ചറുകൾ

അഡാപ്റ്റീവ് ബാറ്ററി

നിങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് ബാറ്ററിയുടെ കാര്യത്തിൽ മുൻഗണന നൽകുകയും .അധികം ഉപയോഗിക്കാത്ത ആപ്പുകളുടെ ബാറ്ററി ഉപയോഗം പരിമിത പെടുത്തി ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാൻ ഈ ഫീച്ചർ സഹായിക്കുന്നു .

അഡ്പ്റ്റീവ് ബ്രൈറ്റ്‌നസ്

സ്ക്രീൻ ബ്രൈറ്റ്‌നസ് ലെവല്‍ ആംബിയന്റ് ലൈറ്റിന്റെ അടിസ്ഥാനത്തിൽ ഓട്ടോമാറ്റിയ്ക്കായി ആന്‍ഡ്രോയിഡ് പി സ്വയം ക്രമീകരിക്കും .മെഷീന്‍ ലേണിങ് ആണ് ഇതിനു പിന്നിൽ .

ആപ് ആക്‌ഷന്‍സ്

അടുത്തതായി നിങ്ങള്‍ എന്തു ടാസ്ക്  ആണു ചെയ്യേണ്ടതെന്നു പ്രവചിക്കുകയാണ് ആപ് ആക്‌ഷന്‍സ് ചെയുന്നത് .ഇത് നിങ്ങളുടെ ജോലി എളുപ്പമാക്കുന്നു  .ഉദാഹരണത്തിന് നിങ്ങൾ  ഹെഡ്‌ഫോൺ കണക്ടു ചെയ്യുമ്പോള്‍  നിങ്ങൾ മുമ്പ് കേൾക്കുന്ന പ്ലേലിസ്റ്റ് ആപ്പ് ഓട്ടോമാറ്റിക്കായി ഓപ്പൺ ചെയ്യും .

സ്ലൈസസ്

നിങ്ങളുടെ പ്രിയപ്പെട്ട ആപ്ലിക്കേഷനുകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുക എന്നതായിരിക്കും ഇതിന്റെ പ്രവര്‍ത്തന രീതി.ഉദാഹരണത്തിന് ഒരു പ്രൊഡക്ടിനെക്കുറിച്ച് സേര്‍ച് ചെയ്യുമ്പോള്‍ അതിന്റെ വില, ലഭ്യത എന്നിവ ഇതിൽ ലഭ്യമാകുന്നു .

ഇതെല്ലാം കൂടാതെ  നിങ്ങളുടെ ഫോൺ എത്ര നേരം ഉപയോഗിക്കുന്നുവെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആന്‍ഡ്രോയിഡ് പിയിൽ  ലഭ്യമാകും .ഉദാഹരണത്തിന് നിങ്ങൾ അപ്ലിക്കേഷനുകൾ എത്ര സമയം ചെലവഴിക്കുന്നുവെന്നും എത്ര തവണ നിങ്ങൾ ഫോൺ പരിശോധിച്ചുവെന്നും ഉള്ള വിവരങ്ങൾ ഇതിൽ ലഭ്യമാണ് .

ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ ആന്‍ഡ്രോയിഡ് പി ഇപ്പോൾ ലഭ്യമാണ് .കൂടുതൽ വിവരങ്ങൾക്ക് https://blog.google/products/android/introducing-android-9-pie/

admin:
Related Post