I / O കോണ്‍ഫറന്‍സിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചയ് ഗൂഗിൾ അസ്സിസ്റ്റന്റിന്റെ ഉപയോക്താക്കള്‍ക്ക് സഹായകമായ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു .ഏവരുടെയും ശ്രദ്ധ ആകർഷിച്ചത് ഗൂഗിൾ അസ്സിസ്റ്റന്റിന്റെ ഫോൺ കാളിങ് ഫീച്ചർ ആയിരുന്നു . ഈ ഫീച്ചർ ഉപയോഗിച്ച് ഒരു റസ്‌റ്റോറന്റിലേക്ക് വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യാനും സലോണിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും വിളിച്ച് അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാനുമെല്ലാം സാധിക്കും .ഇതിന്റെ ഡെമോ I / O കോണ്‍ഫറന്‍സിൽ സിഇഒ സുന്ദർ പിച്ചയ് പ്രദർശിപ്പിച്ചു .ഡെമോയിൽ ഒരു സലോണിലേക്ക് വിളിച്ച് സമയം ബുക്ക് ചെയ്യാന്‍ ഗൂഗിള്‍ അസിസ്റ്റന്റിനോട് ആവശ്യപ്പെടുന്നു.ഗൂഗിൾ അസിസ്റ്റന്റ് സലോണിലേക്ക് വിളിച്ച് ജീവനക്കാരുമായി സംസാരിച്ച് സമയം ബുക്കുചെയ്തു .ഗൂഗിള്‍ ഡ്യൂപ്ലെക്‌സ് എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .ഗൂഗിള്‍ ഈ സാങ്കേതികവിദ്യ കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് .ആറ് പുതിയ ശബ്ദങ്ങളും ഗൂഗിള്‍ അസിസ്റ്റന്റിന് ഗൂഗിൾ ഇപ്പോൾ നല്‍കിയിട്ടുണ്ട് .
ഗൂഗിൾ അസിസ്റ്റന്റ് സലോണിലേക്ക് വിളിച്ച് സമയം ബുക്ക് ചെയ്യുന്നതിന്റെ ഡെമോ വീഡിയോ കാണാം