പുതുക്കിയ ഉൽപന്നങ്ങൾ വിൽക്കാൻ ഫ്ളിപ്കാർട്ട് പുതിയ വെബ്സൈറ്റ് ആരംഭിച്ചു.2GUD എന്ന് എന്നാണ് ഇതിന് പേരുനൽകിയിരിക്കുന്നത് .ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിൽക്കുന്ന മറ്റു ഇ-കൊമേഴ്സ് സൈറ്റുകൾ പോലെതന്നെയാണ് ഫ്ളിപ്പ്കാർട്ടിന്റെ 2GUD .എന്നാൽ ഫ്ളിപ്കാർട്ട് 2GUDഇന്റെ പ്രധാന പ്രതേകത സർട്ടിഫൈ ചെയ്ത ഉപയോഗിച്ച ഉൽപന്നങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് നൽകുന്നു എന്നതാണ് . നിലവിൽ, പുതുക്കിയ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്ലറ്റുകൾ, സ്ട്രീമിങ് ഉപകരണങ്ങൾ എന്നിവയാണ് വെബ്‌സൈറ്റിൽ ലഭ്യമാകുന്നത് . വരും ദിവസങ്ങളിൽ വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഫ്ളിപ്കാർട്ട് സ്പീക്കർ, പവർ ബാങ്കുകൾ, സ്മാർട്ട് അസിസ്റ്റന്റുമാർ, മുടി ഡെയർ, ഹെയർ നേൻ, ടി.വി. സെറ്റുകൾ തുടങ്ങിയ 400 ഉത്പന്ന വിഭാഗങ്ങൾ അവതരിപ്പിക്കും.
2GUDയിൽ ലഭ്യമാക്കിയിട്ടുള്ള എല്ലാ ഉത്പന്നങ്ങളും F1 ഇൻഫോ സൊല്യൂഷനുകൾ ആൻഡ് സർവീസസ് വിദഗ്ദ്ധർ അല്ലെങ്കിൽ ഫ്ലിപ്കാർട്ടിലെ മറ്റ് പങ്കാളികൾ പ്രവർത്തനക്ഷമത ചെക്ക് ചെയ്ത് സർട്ടിഫൈ ചെയ്തവയാണ് .
ഇപ്പോൾ 2GUD മൊബൈൽ ബ്രൌസർ വഴിയെ കാണാൻ സാധിക്കുകയുള്ളു ഉടൻതന്നെ ഫ്ലിപ്പ്കാർട്ട് 2GUDയുടെ ഡെസ്ക്ടോപ്പ് പതിപ്പും ,ആപ്പും
പുറത്തിറക്കും
2GUDഇൽ ഉപയോഗിച്ച ഉൽപന്നങ്ങൾ 5 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് .
1.Unboxed like new : ഇ വിഭാഗത്തിൽ ഉള്ളവക്ക് പോറലുകൾ ഒന്നുകാണില്ല .കൂടാതെ 12-മാസത്തെ വാറണ്ടിയും ലഭിക്കും
2. Refurbished superb: ചെറിയ പോറലുകൾ ഉള്ള ചുരുങ്ങിയ രീതിയിൽ ഉപയോഗിച്ചവ
3. Refurbished very good: പോറലുകൾ ഉള്ള ചുരുങ്ങിയ രീതിയിൽ ഉപയോഗിച്ചവ
4. Refurbished good: കാണാവുന്ന പോറലുകൾ ഉള്ള കൂടുതൽ ഉപയോഗിച്ചവ
5. Refurbished okay: പോറലുകൾ ഉള്ള വളരെയധികം ഉപയോഗിച്ചവ
കൂടുതൽ വിവരങ്ങൾക്ക് https://www.2gud.com?affid=discount മൊബൈലിൽ ബ്രൌസർ വഴി നോക്കുക .