‘ഇത് നിങ്ങളുടെ വീഡിയോ ആണോ ‘ ? എഫ് ബി ഐ യുടെ ഫേസ്ബുക്ക് മെസഞ്ചർ സ്കാം മുന്നറിയിപ്പ്

ഫേസ്ബുക്ക് മെസഞ്ചർ ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ മെസഞ്ചർ സ്കാം ഇറങ്ങിയതായി എഫ് ബി ഐ യുടെ മുന്നറിയിപ്പ് . മെസ്സേജുകളിൽ ഉള്ള ലിങ്കുകൾ വഴിയാണ് ഹാക്കർമാർ ഫേസ്ബുക്ക് ലോഗിൻ വിവരങ്ങൾ അപഹരിക്കുന്നത്. ലിങ്കിൽ  ക്ലിക്ക് ചെയ്യുമ്പോൾ, അത് ഫെയ്സ്ബുക്കിനോട് സാദൃശ്യമുള്ള ഒരു പേജിലേക്ക് റീഡയറക്ട് ചെയ്യുന്നു, തുടർന്ന് ഇമെയിൽ, പാസ്വേഡ് എന്നിവ ആവശ്യപ്പെടും. ലോഗിൻ വിവരങ്ങൾ നൽകിയാൽ  അക്കൗണ്ട് വിജയകരമായി സ്ഥിരീകരിച്ചുവെന്നും പ്രശ്നം പരിഹരിച്ചുവെന്നും സൂചിപ്പിക്കുന്ന ഒരു പോപ്പ്അപ്പ് വിൻഡോ പ്രത്യക്ഷപ്പെടുന്നു. ഈ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ എത്തുകയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും ചെയുന്നു .

ഇത്തരം മെസ്സേജുകൾക്ക് ഉദാഹരണം

ഞാൻ ഒരു വീഡിയോ കണ്ടു ‘ഇത് നിങ്ങളുടെ വീഡിയോ ആണോ ‘ ? ഈ മെസ്സേജിനൊപ്പം തന്നെ ഒരു ലിങ്കും ഉണ്ടായിരിക്കും .

എഫ് ബി ഐ പറയുന്നത് ഇങ്ങനെയുള്ള മെസ്സേജുകൾ കാണുകയാണെങ്കിൽ ഇതിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഉടൻതന്നെ അത് ഫേസ്ബുക്കിന് റിപ്പോർട്ട് ചെയ്യണമെന്നാണ്.

admin:
Related Post