ബിഎഫ്എഫ് : ഫെയ്‌സ്ബുക്കിൽ വ്യാജ പ്രചാരണം

ഫെയ്‌സ്ബുക്കിലെ വിവരങ്ങള്‍ ചോർന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്താല്‍ അക്കൗണ്ട് സുരക്ഷിതമാണോ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ അറിയാം എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് .ഈ പ്രചാരണം പൂര്‍ണമായും തെറ്റാണ് എന്ന് മാത്രമല്ല., ബിഎഫ്എഫ് എന്നത് ഫെയ്‌സ് ബുക്കിന്റെ ടെക്സ്റ്റ് ഡിലൈറ്റ് എന്ന ഫീച്ചര്‍ആണ് .”rad,” “bff,” “lmao,” and “thank you so much.” ഇതെല്ലാം  ഫെയ്‌സ് ബുക്കിന്റെ ടെക്സ്റ്റ് ഡിലൈറ്റ് എന്ന ഫീച്ചറിൽ ഉള്ള വാക്കുകളാണ് . ഫെയ്‌സ്ബുക്കില്‍ ഈ വാക്കുകൾ ടൈപ്പ് ചെയ്താൽ സ്വയമേതന്നെ പച്ച, ചുവപ്പ് നിറങ്ങളിൽ കാണാവുന്നതാണ് . ഇതൊരിക്കലും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നതല്ല. ഇന്റര്‍നെറ്റ് ബ്രൗസറോ ഫെയ്‌സ്ബുക്കോ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ടെക്‌സ്റ്റ് ഡിലൈറ്റ് ഫീച്ചര്‍ പ്രവര്‍ത്തിക്കില്ല . അല്ലാതെ ടെക്സ്റ്റ് ഡിലൈറ്റും അക്കൗണ്ട് സുരക്ഷയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം.

admin:
Related Post