അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രൊ എം 1 പുറത്തിറക്കി

 

ആസ്യൂസിന്‍റെ സെന്‍ഫോണ്‍ പരമ്പരയിലെ സെന്‍ഫോണ്‍ മാക്സ് പ്രൊ എം 1 പുറത്തിറക്കി .അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രൊ എം 1ന്റെ എടുത്തുപറയാവുന്ന സവിശേഷതകൾ  5.99 ഇഞ്ച് ഫുള്‍ എച്ച്ഡി 18:9 അനുപതം ഫുള്‍ വ്യൂ ഡിസ്‌പ്ലേയും ,5,000 എംഎഎച്ച് ബാറ്ററിയും , ഇരട്ട ക്യാമറ സംവിധാനവും ആണ് .സ്നാപ്ഡ്രാഗണ്‍ 636 എസ്ഒഎസ് പ്രോസസ്സറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .അൻറോയ്ഡ് 8.1 ആണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്‌റ്റം .

ഇരട്ട ക്യാമറ സംവിധാനത്തിൽ എത്തുന്ന ഫോണിന്‍റെ  മൂന്ന് ജിബി നാല് ജിബി വേരിയന്റുകളിൽ 13 മെഗാപിക്‌സലിന്റേതാണ് റെയര്‍ പ്രൈമറി ക്യാമറ രണ്ടാമത്തെ ക്യാമറ 5 എംപിയുമാണ് . ആറ് ജിബി റാം വേരിയന്റിൽ  16 മെഗാപിക്‌ൽ പ്രൈമറി ക്യാമറയും രണ്ടാമത്തെ ക്യാമറ 5 എംപിയുമാണ്  .സെന്‍സറുള്ള 8 മെഗാപിക്‌സല്‍  സെല്‍ഫി ക്യാമറയും  ഫ്‌ലാഷ് ലൈറ്റും എല്ലാ വേരിയന്റിന്റെ കൂടെയും ലഭ്യമാണ് . 5 എംപി രണ്ടാമത്തെ ക്യാമറ ഉപയോഗിച്ച കൂടുതൽ ഡെപ്ത് ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും .

5,000 എംഎഎച്ച് ബാറ്ററി ശേഷി  199 മണിക്കൂര്‍ മ്യൂസിക് പ്ലേ ബാക്ക്, 25.3 മണിക്കൂര്‍ വീഡിയോ പ്ലേ ബാക്ക്, 28 മണിക്കൂര്‍ വൈഫൈ ബ്രൗസിങ്, 42 മണിക്കൂര്‍ ടോക്ക് ടൈംമും ലഭ്യമാകുമെന്നാണ് കമ്പിനി അവകാശപ്പെടുന്നത് .കൂടാതെ അതിവേഗ ബാറ്ററി ചാര്‍ജിങ് സൗകര്യംവും കമ്പിനി നൽകിയിട്ടുണ്ട് .

സെന്‍ഫോണ്‍ മാക്സ് പ്രൊ എം 1ൽ  ട്രിപ്പിള്‍ സ്ലോട്ട് സിംകാര്‍ഡ് ആണുള്ളത്. രണ്ട് സിംകാര്‍ഡുകളും, മൈക്രോ എസ്ഡി കാര്‍ഡും ഒരേസമയം ഇതിൽ ഉപയോഗിക്കാം .റെഡ്മി നോട്ട് 5വും ഹോണർ 7X ആണ്  സെന്‍ഫോണ്‍ മാക്സ് പ്രൊയുടെ  വിപണിയിലെ പ്രധാന എതിരാളികൾ .

വില 

സെന്‍ഫോണ്‍ മാക്‌സ് പ്രോ (എംവണ്‍) ന്റെ മൂന്ന് ജിബി റാം 32 ജിബി പതിപ്പിന് 10,999 രൂപയാണ് വില, നാല് ജിബി റാം 64 ജിബി പതിപ്പിന് 12,999 രൂപയും,6 ജിബി റാം 64 ജിബി പതിപ്പിന് 14,999 രൂപയുമാണ് വില.

ഓഫാറുകൾ 

49 രൂപയ്ക്ക്ഉള്ള  മൊബൈല്‍ പ്രോട്ടക്ഷന്‍ പ്ലാൻ ആണ് പ്രധാന ഓഫർ .കൂടാതെ  നോ കോസ്റ്റ് ഇ എം ഐ , 1000 രൂപ എക്സ്ചേഞ്ച്‌ ഓഫർറും മാക്സ് പ്രോ എം1 വാങ്ങുമ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വൊഡാഫോൺ സെന്‍ഫോണ്‍ ഉപയോക്താക്കള്‍ക്ക് 3200 രൂപ വരെയുള്ള ഓഫറുകള്‍ നല്‍കുന്നുണ്ട്.

മെയ് മൂന്നാം തീയ്യതി മുതല്‍ അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രൊ എം 1 ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാവുന്നതാണ്.

admin:
Related Post