ഏഷ്യാകപ്പ് വനിതാ ട്വന്‍റി-20യിൽ ഇന്ത്യയ്ക്ക് തോൽവി

ക്വലാലംപൂർ: ഏഷ്യാകപ്പ് വനിതാ ട്വന്‍റി-20യിൽ ഇന്ത്യ ബംഗ്ലാദേഷിനോട് ഏഴ് വിക്കറ്റിന് തോറ്റു. ടോസ് ജയിച്ച് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നേടിയ 142 റൺസിന്‍റെ വിജയ ലക്ഷ്യം രണ്ട് പന്ത് ബാക്കി നിൽക്കെ ബംഗ്ലാദേശ് മറികടന്നു.

42 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും 32 റൺസെടുത്ത ദീപ്തി ശർമയുമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. മതാലി രാജും (15) സ്മൃതി മന്ഥാനയും (2) പ്രതീക്ഷക്കൊത്തുയർന്നില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിൽ 49 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടു.  പിന്നീട് 52 റൺസ് നേടി പുറത്താകാതെ നിന്ന ഫർഹാന ഹക്ക് 42 റൺസെടുത്ത റുമാന അഹമ്മദ് 33 റൺസെടുത്ത ഷമീമ സുൽത്താന എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിന് മികച്ച വിജയം നേടിക്കൊടുത്തത്.

admin:
Related Post