ഏകദിന ക്രിക്കറ്റിൽ പതിനായിരം റൺസ് തികച്ച് വീരാട് കോഹ്ലി. പതിനായിരം റൺസ് തികയ്ക്കുന്ന പതിമൂന്നാമത്തെ ബാറ്റ്സ്മാനും അഞ്ചാമത്തെ ഇന്ത്യക്കാരനുമാണ് കോഹ്ലി. ഈ നേട്ടത്തോടെ കോഹ്ലി സച്ചിനെയും കടത്തിവെട്ടി.
കോഹ്ലി ഈ നേട്ടം കൈവരിക്കുന്നത് 213 ഏകദിനത്തിൽനിന്നാണ്, സച്ചിൻ 259 ഏകദിനത്തിൽനിന്നാണ് പതിനായിരം റൺസ് തികച്ചത്. വിൻഡീസിനെതിരെ വിശാഖപട്ടണം ഏകദിനത്തിലാണ് കോഹ്ലി നേട്ടം കൈവരിച്ചത്