ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ സെമിഫൈനലിൽ യോഗ്യത നേടി. 28 റൺസിനാണ് ഇന്ത്യ ബംഗ്ലദേശിനെ തോൽപ്പിച്ചത്.315 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനെ 286 റൺസിന് എല്ലാവരെയും പുറത്താക്കുകയായിരുന്നു ഇന്ത്യ. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാലു വിക്കറ്റെടുത്തു.47 മത്തെ ഓവറിൽ തുടർച്ചയായി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ ബംഗ്ലാദേശിന്റെ ഇന്നിംഗ് അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഹർദിക്ക് പാണ്ഡ്യ 3 വിക്കറ്റും ഭുവനേശ്വർ കുമാർ, ഷമി, ചാഹൽ എന്നിവർ ഓരോ വിക്കറ്റും നേടി.ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. 2019 ലോകകപ്പ് ക്രിക്കറ്റിൽ രേഹിത് ശർമ്മയുടെ നാലാമത്തെ സെഞ്ച്വറി ആയിരുന്നു ഇത്.
ബംഗാൾ കടുവകളെ തോൽപ്പിച്ച് വിജയത്തോടെ ഇന്ത്യ സെമിയിൽ
Related Post
-
യുദ്ധത്തെ അനുകൂലിച്ചു , റഷ്യൻ താരത്തിന് വിലക്ക്
മോസ്കോ : റഷ്യൻ ജിംനാസ്റ്റിക്സ് താരം ഇവാൻ കുലിയാകിന് രാജ്യാന്തര ജിംനാസ്റ്റിക്സ് ഫെഡറേഷൻ ഒരുവർഷത്തെ വിലക്കേർപ്പെടുത്തി. ഇവാൻ ധരിച്ച യൂണിഫോമിൽ…
-
ബോക്സിങ്ങില്‍ അമിത് പങ്കലിന് സ്വര്‍ണം
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അമിത് പങ്കലിന് സ്വർണം. പുരുഷന്മാരുടെ 49 കിലോ വിഭാഗം ബോക്സിങ്ങില്‍ ഉസ്ബക്കിസ്ഥാന്റെ ദുസ്മറ്റോവയെ അട്ടിമറിച്ചാണ് അമിത് വിജയം നേടിയത്.…