കട്ടപ്പനയിലെ ഹൃതിക് റോഷനിലൂടെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനൽകുന്ന ബോബൻ സാമുവൽ സംവിധാനം ചെയ്ത ചിത്രമാണ് വികടകുമാരൻ. മാനസയാണ് നായിക. ധർമജൻ – വിഷ്ണു ജോഡികൾ വീണ്ടും ഒരുമിക്കുന്നു ചിത്രമാണ് വികടകുമാരൻ.
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും മനസ്സിൽ ഇടം നേടുകയും ചെയ്ത നടന്നാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. പക്ഷെ ആ സിനിമകൾ കണ്ട പ്രതീക്ഷയിൽ വികടകുമാരൻ കാണാൻ തീയറ്ററിൽ പോയാൽ നിരാശപ്പെടേണ്ടി വരും.
ചിത്രത്തിന്റെ ഭൂരിഭാഗവും കോടതിമുറിയിലാണ് പുരോഗമിക്കുന്നത്. മിക്ക സാധാരണക്കാർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു കഥാപശ്ചാത്തലമാണ് ചിത്രത്തിന്റേത് എന്നാൽ ചിരിപ്പിക്കാൻ വേണ്ടി എന്തൊക്കെയോ ചെയ്യുന്നതുപോലെ ആയി സിനിമ. കേഡി വക്കീലായി വേഷമിട്ട ബൈജു എന്ന നടന്‍റെ സാന്നിധ്യം മാത്രമാണ് ചിത്രത്തിൽ ചിരിയുണർത്തുന്നത്.
ചെറിയ കേസുകൾ വാദിക്കുന്ന ഒരു വക്കീലാണ് വിഷ്ണു അവതരിപ്പിക്കുന്ന ബിനു എന്ന കഥാപാത്രം. എന്നാൽ പ്രമാദമായ ഒരു കേസ് വിഷ്ണുവിനെ തേടിയെത്തുന്നു. തുടർന്നുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. രണ്ടാം പകുതിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തൻ ചെറിയ ട്വിസ്റ്റുകൾ കഥക്ക് നൽകിയിട്ടുണ്ട്. നായികയ്ക്ക് എടുത്ത് പറയത്തക്ക റോൾ ചിത്രത്തിൽ ഇല്ല. നായകൻറെ പ്രണയം പറയാൻ മാത്രം ഒരു നായികയായി ഒതുങ്ങിപ്പോയി മാനസ രാധാകൃഷ്ണൻ. വലിയ പ്രത്യേകതകളൊന്നും ചിത്രത്തിന് പറയാനില്ല. സിനിമയുടെ കഥ ദൃശ്യവത്കരിച്ചതിൽ ഉണ്ടായ പോരായ്മയാണ് ഈ ചിത്രത്തിന് സംഭവിച്ചത്.
വിഷ്ണു ഉണ്ണികൃഷ്ണൻ തന്റെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. ചെറിയ വേഷമാണെങ്കിലും ഇന്ദ്രൻസും തന്റെ വേഷത്തോട് നീതി പുലർത്തി. വില്ലനായി എത്തുന്ന ജിനു ജോസഫ് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. രാഹുൽ രാജിന്റെ സംഗീതവും വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനവും നിലവാരം പുലർത്തുന്നു.
വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ഈ ചിത്രത്തിന് ടിക്കറ്റ് എടുക്കാം.