The Great Father Review
രൂപയുടെ മൂല്യം കുറഞ്ഞു കൊണ്ടിരിക്കുന്നതും, ജനങ്ങളുടെ ജീവിത നിലവാരം
ഉയര്‍ന്നതും, കൂടുതല്‍ നല്ല തീയറ്ററുകള്‍ ഉണ്ടായതും ഒക്കെ നമ്മുടെ മലയാളം സിനിമ
വ്യവസായത്തെ 100 കോടി എന്ന നാഴികക്കല്ല് കടക്കാന്‍ സഹായിച്ചു. 2016 ല്‍
മമ്മൂട്ടിക്ക് നല്ല ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മോഹന്‍ലാലിന്റെ
വര്‍ഷമായിരുന്നു അത്. ഈ വര്‍ഷം മമ്മൂട്ടിയുടെ 100 കോടി ക്ലബ്ബിലെക്കുള്ള കയറ്റം
മലയാളികള്‍ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ആണ് ഗ്രേറ്റ് ഫാദറിന്റെ വരവ്.
ഗ്രേറ്റ് ഫാദറിന്റെ മുഴച്ചു നില്‍ക്കുന്ന കുറവ്, അതിലെ എഴുത്തുകാരന്റെ അഭാവം
ആണ്. 400 പേജ് എഴുതിയ തിരക്കഥാകൃത്ത് തന്നെ അത് സംവിധാനം ചെയ്യുമ്പോള്‍
അയാള്‍ ആ സിനിമയെ കുറിച്ചുള്ള ധാരണയില്‍ അന്ധനായി തീരുന്നു. മറ്റൊരാളുടെ
സഹായം തിരക്കഥാ രചനയില്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഈ ചിത്രം കൂടുതല്‍
ഉയരത്തില്‍ എത്താന്‍ കഴിയുമായിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയ
പുലി മുരുകനിലും ആ കുറവ് ഉണ്ടെങ്കിലും ഒരു തവണ കാണുന്ന പ്രേക്ഷകനെ അത്
അറിയിക്കാതെ കൊണ്ട് പോകാന്‍ സംവിധായകന്, പുലിയുടെയും, പീറ്റര്‍ ഹെയ്ന്റെയും,
ഗ്രാഫിക്സിന്‍റെയും സഹായം ഉണ്ടായിരുന്നു. സര്‍വോപരി മോഹന്‍ലാല്‍ എന്ന 56
വയസ്സുകാരനായ over wieght നായകന്‍റെ ആക്ഷന്‍ പ്രകടനത്തില്‍ മലയാളികള്‍
അന്തംവിട്ടു നിന്ന് പോയി.
ഗ്രേറ്റ് ഫാദറില്‍ ഇതോന്നുമില്ല. പുലിയുമില്ല, പീറ്റര്‍ ഹേയ്നുമില്ല,
ഗ്രാഫിക്സുമില്ല, മമ്മൂട്ടി യുടെ പ്രകടനവും ഇല്ല. മുന്‍കാലങ്ങളില്‍ മമ്മൂട്ടി
അവതരിപ്പിച്ച കഥാപാത്രങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ തട്ടിയിട്ടുണ്ട്. ആ
കഥാപാത്രങ്ങളോടൊപ്പം കരഞ്ഞിട്ടില്ലാത്ത മലയാളികള്‍ കാണില്ല. എന്നാല്‍ ഈ
ചിത്രത്തില്‍ അത്തരം സന്ദര്‍ഭങ്ങള്‍ ഹൃദയസ്പര്‍ശിയാക്കാന്‍ സംവിധായകന്
കഴിഞ്ഞില്ല. താല്പര്യമില്ലാതെ അഭിനയിക്കുന്ന മമ്മൂട്ടി യെയാണ് പ്രേക്ഷകര്‍ക്ക്
കാണാന്‍ കഴിയുക.
ഇത്രയൊക്കെ കുറവുകള്‍ ഉണ്ടായിട്ടും മമ്മൂട്ടിയുടെ സ്റ്റാര്‍ പവര്‍ കൊണ്ട് മാത്രമാണ്,
ഏറ്റവും വേഗം 20 കോടി ക്ലബ്ബില്‍ എത്തിയ ചിത്രം എന്ന RECORD സ്വന്തമാക്കിയത്.
തിങ്കളാഴ്ച തിയേറ്ററുകള്‍ ഹൗസ്സ്ഫുള്‍ അല്ലാതെ ആയി, ചില പ്രദര്‍ശനശാലകളില്‍
നിന്ന് ഈ ആഴ്ച തന്നെ ചിത്രം മാറ്റപ്പെടും. മുപ്പതു ദിവസങ്ങള്‍, ആദ്യ ദിനത്തിന്റെ
ലെവലില്‍ പോയിരുന്നെങ്ങില്‍ ഈ ചിത്രം 100 കോടി ക്ലബ്ബില്‍ കയറുമായിരുന്നു.
‘ബോംബെ യിലെ ചോര മണക്കുന്ന ഗലികളില്‍’ ഒരു fight സീന്‍ ഉണ്ടായിരുന്നെങ്കില്‍
traileറിനോട് നീതി പുലര്‍ത്താനും, ചിത്രത്തിന്റെ ആസ്വാദന നിലവാരം കൂട്ടാനും
സാധിക്കുമായിരുന്നു. ഓര്‍ത്തിരിക്കാനുള്ള ഒരു punch dialogue പോലുമില്ലാത്ത
ചിത്രത്തില്‍, കലാഭവന്‍ ഷാജോണിന്റെ കഥാപാത്രം മാത്രമാരുന്നു ക്രാഫ്റ്റ് ഉള്ളതായി
തോന്നിയത്.
രണ്ടാംപകുതിയില്‍ ഫാമിലി പ്ലോട്ട് തീരെ ഇല്ല. മകളെ രണ്ടാമതും വില്ല്ന്‍ തട്ടി
കൊണ്ട് പോയിരുന്നെങ്കില്‍ ചിത്രത്തിലേക്ക് പ്രേക്ഷകരെ കൂടുതല്‍
വലിച്ചടുപ്പിക്കുമായിരുന്നു. പഴയകാലത്ത് ‘മമ്മൂട്ടി ,പെട്ടി, കുട്ടി’ എന്നത്
ഇപ്പോള്‍ മമ്മൂട്ടി, തോക്ക്, കുട്ടി എന്ന് ആയിട്ടുണ്ട്.
BGMും, SONGും averageഇലും താഴെ നിലവാരത്തില്‍ നില്‍ക്കുന്നു. Title Graphics ബിഗ്
ബി യെ ഓര്‍മപ്പെടുത്തുന്നു. മോഹന്‍ലാലിനു ധാരാളം നല്ല ഗാനങ്ങള്‍ CAREERല്‍
ഉടനീളം ഉണ്ടെങ്കിലും മമ്മൂട്ടി യെ സംബന്ധിച്ച് അദ്ദേഹത്തിന് എടുത്തു പറയത്തക്ക
ഗാനരംഗങ്ങള്‍ അടുത്തകാലത്തായി തീരെ ഇല്ല. ഈ ചിത്രത്തിലും പതിവ് തുടര്‍ന്നു.
ആര്യക്ക് മജ്ജയും മാംസവും ഉള്ള ഒരു കഥാപാത്രത്തെ ഇത്തവണയും ലഭിച്ചില്ല.
പോലീസ് വേഷം ധരിച്ച യന്ത്രമനുഷ്യനെ ആണ് ആര്യ അവതരിപ്പിച്ചത്. ആര്യ
യുടെ അസിസ്റ്റന്റ് ആയി വന്ന അഭിനയത്രി പ്രേക്ഷകന്റെ രതിഭാവനയെ കൃത്യമായി
ഉപയോഗിച്ചു. രണ്ടാം പകുതി യില്‍ സ്നേഹക്ക് റോള്‍ ഇല്ല. ആരാണ് വില്ലന്‍ എന്ന
ചോദ്യം പ്രേക്ഷകര്‍ തന്നെ മറന്നു പോയി.
ഒരു മാസ്സ് സിനിമയ്ക്കു വേണ്ടുന്ന ചേരുവകള്‍ പലതും ഗ്രേറ്റ് ഫാദറില്‍ കാണാനില്ല.
ഗ്രേറ്റ് ഫാദര്‍ ഒരു മോശം ചിത്രമല്ല. കുറച്ചു കൂടി effort എടുത്തിരുന്നെങ്കില്‍ 100
കോടി ക്ലബ്ബില്‍ സുഖമായി അംഗത്വം നേടുവാന്‍ സാധിക്കുമായിരുന്നു.
ഇനിയുള്ള ചിത്രങ്ങള്‍ പലതും ഇപ്പോള്‍ ഇറങ്ങിയ ചിത്രങ്ങളുടെ ഒക്കെ ആദ്യ ദിന
COLLECTION പൊട്ടിക്കുമായിരിക്കും. പക്ഷെ പുലിമുരുകന്റെ അഞ്ചാം ദിന കളക്ഷന്‍, 50
അം ദിന കളക്ഷന്‍ , 100 അം ദിന കളക്ഷന്‍ ഒക്കെ പൊട്ടിക്കാന്‍ ബുദ്ധിമുട്ടാണ്.
കൂടുതല്‍ theatre ല്‍ ഇറക്കി ആദ്യ ദിന കളക്ഷന്‍ വെച്ച് വീമ്പു പറയുന്നതു ഇനി
മോശവുമാണ്.
എന്നാല്‍ ഗ്രേറ്റ്‌ഫാദര്‍ ടീസര്‍ യുട്യൂബില്‍ ഉണ്ടാക്കിയ ഓളം കൊണ്ട് വരാന്‍
മറ്റാര്‍ക്കും ഉടനെ കഴിയില്ല. Reliance ന്‍റെ JIO, ഫ്രീ internet കൊടുത്തിരുന്ന കാലം ആണ്അത്.
ഡാഡി കൂളില്‍ മകനെയും, പുതിയ നിയമത്തില്‍ ഭാര്യയെയും, ഗ്രേറ്റ്‌ഫാദറില്‍
മകളെയും, ബിഗ് ബി യില്‍ അമ്മയെയും, സഹോദരനെയും ആണ് വില്ലന്മാര്‍ അപായ
പെടുത്തിയത്. ഇനി ഒരൊറ്റ സ്പേസ് മാത്രമേ ഉപയോഗ്ക്കാന്‍ ഉള്ളു – സഹോദരിയെ. ആ
ചിത്രം 100 കോടി കടക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് ചുരുക്കുന്നു.
Review By : Thanseer M.A