മോഹൽലാൽ ആരാധകരായ ഒരുപറ്റം ആൾക്കാരുടെ കഥപറയുന്ന ചിത്രമാണ് സുവർണപുരുഷൻ. ജെ എൽ ഫിലിംസിന്റെ ബാനറിൽ നവാഗതനായ സുനിൽ പൂവേലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഇരിങ്ങാലക്കുട എന്ന ദേശത്തു “മേരിമാതാ” എന്ന തിയ്യേറ്ററിൽ പുലിമുരുകൻ റീലീസ് ആവുന്ന ആദ്യ ഷോക്കിടയിൽ ആ തിയറ്ററിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. തിയ്യേറ്ററിന്‍റെ ഉടമസ്ഥ മേരിക്കുഞ്ഞും പ്രൊജക്റ്റ് ഓപ്പറേറ്ററായ റപ്പായി ചേട്ടനും മോഹൻലാന്റെ കടുത്ത ആരാധകരാണ് .മേരികുഞ്ഞന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലെനയും റപ്പായി ചേട്ടനായി എത്തുന്നത് ഇന്നസെന്റാണ്. കൂടാതെ ശ്രീജിത്ത് രവി, കലിംഗ ശശി, കൊളപ്പുള്ളി ലീല, ബിജുക്കുട്ടന്‍, ശിവജി ഗുരുവായൂര്‍ എന്നിവരും കുറെ പുതുമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
മോഹൻലാൽ ആരാധന എന്ന വാണിജ്യസാധ്യത മുന്നില്‍ കണ്ടിറക്കിയ ഒരു ചിത്രം മാത്രമാണ് സുവർണപുരുഷൻ. സംവിധായകനും, ക്യാമറാമാനും പുതിയ ആൾകാരായതിന്റെ പോരായിമകൾ ചിത്രത്തിലുടനീളം കാണാൻ കഴിയുന്നു .മികച്ച അഭിനേതാക്കൾ ഉണ്ടായിട്ടുപോലും അവരെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സംവിധായകന് സാധിച്ചിട്ടില്ല .ഹ്രസ്വചിത്രത്തിന്റെ കഥ വലിച്ചു നീട്ടി സിനിമയാക്കിയപ്പോൾ ഉണ്ടായ എല്ലാപോരായ്മകളും ചിത്രത്തിലുടനീളം കാണാം. 1 മണിക്കൂർ 47 മിനിറ്റുള്ള ചിത്രത്തിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല .