ഞാൻ പ്രകാശൻ ; റിവ്യൂ വായിക്കാം

സത്യൻ അന്തിക്കാട് സംവിധാനവും ശ്രീനിവാസൻ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഞാൻ പ്രകാശൻ. ഫഹദ് ഫാസിലാണ് പ്രകാശനായി വേഷമിടുന്നത് .

ഞാൻ പ്രകാശൻ പേരുപോലെതന്നെ പ്രകാശന്റെ കഥയാണ്. പ്രകാശന്റെ ജീവിതവും അദ്ദേഹം പ്രകാശൻ എന്ന പേരുമാറ്റി പി. കെ. ആകാശ് എന്നാക്കാൻ നടക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. പ്രകാശൻ ഒരു നേഴ്‌സിംഗ് ബിരുദധാരിയും വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ആളുമാണ്. എന്നാൽ അദ്ദേഹം ഇപ്പോൾ ജോലിയില്ലാത്ത യുവാക്കളുടെ കൂട്ടത്തിലാണ്. അങ്ങനെയിരിക്കെ പ്രകാശന്റെ പഴയ കാമുകി അദ്ദേഹത്തെ കാണാനെത്തുകയും തുടർന്ന് പ്രകാശന്റെ ജീവിതത്തിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. പ്രകാശന്റെ ജീവിതത്തിലെ മാറ്റങ്ങളാണ് ചിത്രം പറയുന്നത്.

ഫഹദ് ഫാസിലിനൊപ്പം ശ്രീനിവാസനും നിഖില വിമലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. ഇവരെക്കൂടാതെ കെ പി എസ് സി ലളിത, വീണ നായർ സബിത ആനന്ദ്, അനീഷ് ജി മേനോൻ എന്നിവരും വേഷമിട്ടിരിക്കുന്നു.

സത്യൻ അന്തിക്കാട് എന്ന സംവിധായകൻ എപ്പോഴും സാധാരണ മനുഷ്യരുടെ ജീവിതവും അനുഭവങ്ങളും സിനിമയാക്കാറുണ്ട്. പ്രകാശനും അതുപോലെ നമ്മളിലൊരാളുടെ കഥയാണ്. സത്യൻ അന്തിക്കാടിനൊപ്പം ശ്രീനിവാസനും ചേർന്നതുതന്നെ ചിത്രത്തിന്റെ മനോഹാരിത കൂട്ടുന്നു. ആ കൂട്ടുകെട്ടിന് ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കാൻ സാധിക്കും എന്ന് ഞാൻ പ്രകാശനിലൂടെ വീണ്ടും തെളിയുകയാണ്.

ഷാൻ റഹ്‌മാനാണ് ചിത്രത്തിലെ പാട്ടുകൾക്ക് ഈണം നൽകിയത്. കാതിനു ഇമ്പമേകുന്ന ഗാനങ്ങളാണ് ചിത്രത്തിലേത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറാമാന്‍ എസ്.കുമാറാണ്.

ചിത്രത്തെ കുറിച്ച് കൂടുതൽ പറയേണ്ടതില്ല, ചെരണ്ടവയെല്ലാം ചേരുംപടി ചേർത്തിട്ടുണ്ട് ഞാൻ പ്രകാശനിൽ. തീർച്ചയായും ഈ ചിത്രം കുടുംബത്തോടൊപ്പം തീയറ്ററിൽ പോയി കാണണം.

rating : 4 / 5

admin:
Related Post