കരുത്തുള്ളവന് കൈകൊടുക്കുന്നതല്ല, തളർന്നവനെ കൈപിടിച്ചുയർത്തുന്നതാണ് യഥാർഥ സൗഹൃദം : നാം മൂവി റിവ്യൂ

ജെ.ടി.പി ഫിലിംസിന്റെ ബാനറിൽ ജോഷി തോമസ് പള്ളിക്കൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് “നാം”. ക്യാംപസ് കഥ പറയുന്ന ചിത്രം സ്ഥിരം കാണുന്ന ക്യാംപസ് പ്രണയങ്ങളോ പ്രശ്നങ്ങളോ അല്ല ചർച്ച ചെയ്യുന്നത്. അതു തന്നെയാണ് മറ്റു ക്യാംപസ് ചിത്രങ്ങളിൽനിന്നു നാം വത്യസ്തമാകുന്നതും.

പല ചുറ്റുപാടുകളിൽനിന്നു എത്തുന്ന കുട്ടികൾ കോളേജിൽ അവർക്കുണ്ടാകുന്ന സമ്മർദങ്ങളും പ്രേശ്നങ്ങളും സൗഹൃദങ്ങളും ഒക്കെ പറഞ്ഞുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ക്യാമ്പസിലുണ്ടാകുന്ന ഇണക്കങ്ങളും പിണക്കങ്ങളിലൂടെയും രസങ്ങളിലൂടെയും നീങ്ങുന്ന ഒന്നാം പകുതി അവസാനിക്കുന്നത് അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു പ്രശ്നത്തിലാണ്. ഈ പ്രശ്നം പരിഹരിക്കാൻ എല്ലാവരും ഒരുമിച്ച് നീങ്ങുന്നതാണ് രണ്ടാം പകുതി.

അതിഥി താരങ്ങളായി ആദ്യ പകുതിയിൽ എത്തുന്ന ടോവിനോയും കഥയുടെ നിർണായക നിമിഷങ്ങളിൽ എത്തുന്ന വിനീത് ശ്രീനിവാസനും ഗൗതം മേനോനും ചിത്രത്തിന്റെ നല്ലൊരു ഭാഗമാകുന്നുണ്ട്. പിന്നെ ഒരു താരത്തിന്റെ അദൃശ്യ സാന്നിധ്യവും ചിത്രത്തിന്റെ അവസാനം എത്തുന്നുണ്ട്.

രാഹുല്‍ മാധവ്, ശബരീഷ് വര്‍മ, ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, സൈജു കുറുപ്പ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തമ്പി ആന്റണി, അഭിഷേക്, മറീന മിഷേല് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ചിത്രത്തിന്റെ മേക്കിങ് മികവ് എടുത്ത് പറയേണ്ടതുതന്നെയാണ്. ശബരീഷ് വർമ്മയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. അശ്വിനും സന്ദീപും ചേര്‍ന്ന് സംഗീതം നല്‍കിയിരിരിക്കുന്നത്.

ഒരു ക്യാംപസ് ചിത്രം എന്ന് പറഞ്ഞു മാറ്റി നിർത്തേണ്ടുന്ന ചിത്രമല്ല നാം. സമൂഹത്തിൽ നേരിടുന്ന ഒരു പ്രശ്നവും ചിത്രം പറയുന്നുണ്ട്. അവതരണം കൊണ്ടും കഥ കൊണ്ടും മികച്ച ചിത്രമാണ് നാം. നല്ലൊരു സന്ദേശം നൽകിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. തീർച്ചയായും തീയറ്ററിൽ പോയി കാണേണ്ടുന്ന ചിത്രം തന്നെയാണിത്.

admin:
Related Post