ഒരു സാധാരണ കുടുംബത്തിൽ സംഭവിക്കാവുന്ന കാര്യങ്ങളാണ് ചിത്രത്തിൽ ഉള്ളത്. മോഹലാലിന്റെ കടുത്ത ആരാധികയായ മീനുട്ടി വിവാഹശേഷം മീനുട്ടിയുടെ ഈ ആരാധന ഭർത്തവിന്റെ കുടുംബത്തിനുണ്ടാക്കുന്ന ചില ബുദ്ധിമുട്ടുകൾ എന്നിവയിലൂടെയാണ് കഥ നീങ്ങുന്നത്. മീനൂട്ടിയുടെ ഭർത്തവായ സേതുമാധവനിലൂടെയാണ് കഥ തുടങ്ങുന്നത് .
തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്ന മികച്ച എന്റെർറ്റൈനെർ ആണ് ഈ ചിത്രം. മഞ്ജു വാരിയരും ഇന്ദ്രജിത്തും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു നായികക്ക് കിട്ടാവുന്നതിൽ മികച്ച മാസ്സ് എൻട്രി ആയിരുന്നു ഇതിൽ മഞ്ജുവിന്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മഞ്ജു തന്നെയാണ് നല്ലത് . ഈ എനർജിയിൽ ഇന്ന് വേറൊരു നടിയില്ല. ഇന്ദ്രജിത്തിന്റെ ഒരു തിരിച്ചു വരവ് തന്നെയാണ് ഈ ചിത്രം അസാധ്യ ഹ്യൂമൗർ ,അസാധ്യ കെമിസ്ട്രി. സൗബിൻ ,ഹരീഷ് കണാരൻ ,അജു വര്ഗീസ് എന്നീ ഹാസ്യ താരങ്ങളുടെ മികച്ച വേഷങ്ങൾ. ബാലചന്ദ്രൻ ചുള്ളിക്കാട്, കെപിഎസി ലളിത, കോട്ടയം പ്രദീപ്, ബിജുക്കുട്ടൻ, ശ്രീജിത് രവി, സുനിൽ സുഖദ, കോട്ടയം നസീർ, അഞ്ജലി നായർ, കൃഷ്ണകുമാർ, സുധി കോപ്പ, സേതുലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങൾ
ലാലേട്ടൻ സ്വന്തം പേര് ഒരു പടത്തിനു കൊടുക്കണമെങ്കിൽ അതെത്രമാത്രം മികച്ചതായിരിക്കും എന്ന് ഊഹിക്കാം. മികച്ച ഒരു കോമഡി കുടുംബ ചിത്രം. ധൈര്യമായി ഈ സിനിമയ്ക്ക് ടിക്കറ്റെടുക്കാം.