നിവിൻപോളി കേന്ദ്ര കഥാപാത്രമാകുന്ന ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് മിഖായേൽ ഗ്രേറ്റ് ഫാദറിനുശേഷം ഹനീഫ് ഒരുക്കുന്ന ചിത്രമാണിത്.
ഒരു ഗ്യാങ്‌സ്റ്റർ യുദ്ധമാണ് കഥ എന്ന് തന്നെ പറയാം. ഗ്രേറ്റ് ഫാദറിൽ മകൾക്കുവേണ്ടി അച്ഛൻ പൊരുതുമ്പോൾ മിഖായലിൽ അനിയത്തിയ്ക്ക് കാവൽമാലാഖയാകുന്ന ചേട്ടന്റെ കഥ പറയുന്നു. ഒരേ സമയം നായകനും വില്ലനുമാകുന്നു മിഖായേൽ. ചിത്രത്തിൽ മൈക്കിൾ എന്ന ഡോക്ടർ കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്.
വില്ലനായി ഉണ്ണി മുകുന്ദനും സിദ്ധിഖും എത്തുന്നു. സസ്പെൻസുകൾ നിലനിർത്തിയാണ് ഓരോ സീനും കടന്നുപോകുന്നത്. നിവിൻപോളിയുടെ ഒരു ആക്ഷൻ ചിത്രം തന്നെയാണ് മിഖായേൽ.
കെ.പി.എ.സി. ലളിത, ശാന്തികൃഷ്ണ, മഞ്ജിമാ മോഹന്‍, സുദേവ്നായര്‍, ജെ.ഡി. ചക്രവര്‍ത്തി, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, അശോകന്‍ തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
ചിത്രത്തെക്കുറിച്ച് കൂടുതൽ പറഞ്ഞാൽ അത് സസ്പൻസുകൾ ഇല്ലാതാക്കും. കണ്ട് ആസ്വദിക്കാൻ പറ്റുന്ന ഒരു ചിത്രമാണ് മിഖായേൽ.
3/5