മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരുന്ന മധുരരാജ തീയറ്ററുകൾ ആഘോഷപറമ്പാക്കി ഇന്ന് റിലീസ് ചെയ്തു. മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ്സ് ഡയലോഗുകളും ആക്ഷൻരംഗങ്ങളും കൊണ്ട് സമ്പുഷ്ടമാണ് വൈശാഖ് ഒരുക്കിയിരിക്കുന്ന മധുരരാജ.
ഒരു മമ്മൂട്ടി ആക്ഷൻ ചിത്രമാണ് മധുരരാജ . പുലിമുരുകനുശേഷം അതേ ഹൈപ്പിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇത്. പീറ്റർ ഹെയ്‌ൻ എന്ന സ്റ്റണ്ട് മാസ്റ്റർ വീണ്ടും അത്ഭുതപ്പെടുത്തുന്നു. ചിത്രത്തിലെ സ്‌റ്റാൻഡ് സീനിനെല്ലാം മികച്ചത് തന്നെ. രണ്ടരമണിക്കൂർ നീളുന്ന ചിത്രം ബോറടിക്കാതെ ഇരുന്നു കാണാം . പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്ത കഥയെ മികച്ച അവതരണ രീതികൊണ്ട് ഒരു എന്റർട്രെയ്നർ ആക്കാൻ വൈശാഖ് എന്ന സംവിധായകന് സാധിച്ചു.
ചിത്രത്തിന്റെ ബിജിഎം ഉം ഗാനങ്ങളും മികച്ചതുതന്നെ. ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതം എടുത്ത് പറയേണ്ടതുതന്നെ പിന്നെ സണ്ണി ലിയോണിയുടെ സാന്നിധ്യത്തിലുള്ള ഗാനം തീയറ്ററിന്റെ പൂരപ്പറമ്പാക്കി എന്നുതന്നെ പറയാം . ജയ്, അനുശ്രീ, ജഗപതി ബാബു, മഹിമ, സലിം കുമാർ, നെടുമുടി വേണു, നരേൻ തുടങ്ങി എല്ലാവരും അവരവരുടെ വേഷങ്ങൾ നല്ലരീതിയിൽ കൈകാര്യം ചെയ്തു.
ഈ വിഷുവിന് ഒരു ആഘോഷമുള്ള ചിത്രം കാണാൻ മധുരരാജയ്ക്ക് ടിക്കെറ്റെടുക്കാം. “രാജ സ്‌ട്രോങ് ആണ് ട്രിപ്പിൾ സ്‌ട്രോങ്”