തമിഴ് പ്രേക്ഷകരും രജനികാന്ത് ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കാല . പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ധനുഷ് ആണ്.
തമിഴ്‌നാട്ടിൽനിന്നും ധാരാവിയിലെത്തുന്ന ശക്തനായ ഗ്യാങ്‌സ്റ്റർ രാഷ്ട്രീയക്കാരിൽനിന്നും ഭൂമാഫിയായിൽനിന്നും ഭൂമി സംരക്ഷിക്കുന്ന കഥയാണ് കാല പറയുന്നത്. ഇതിൽ ശക്തനായ ഗ്യാങ്സ്റ്ററായി രജനികാന്ത് വേഷമിടുന്നു.
സാധാരണ തമിഴ് ചിത്രങ്ങൾപോലതന്നെ കഥയും തിരക്കഥയും മാറി സഞ്ചരിച്ചില്ലെങ്കിലും കഥയുടെ അവതരണ രീതിയിലുണ്ടായ മാറ്റമാണ് മറ്റു ചിത്രങ്ങളിൽനിന്ന് കാല വത്യസ്ഥമാകുന്നത്.
അവതരണത്തിലും വേഷത്തിലും രജനികാന്ത് മികച്ച പ്രകടനം നടത്തിയ ചിത്രമാണ് കാല. കഥാപാത്രങ്ങൾക്ക് അനുയോജ്യമായ താരങ്ങളെയാണ് സംവിധായകൻ തിരഞ്ഞെടുത്തിട്ടുള്ളത്. അനാവശ്യമായ ബിൽഡപ് ഒരു കഥാപാത്രത്തിനും നൽകിയിട്ടില്ല. വില്ലൻ കഥാപാത്രം ചെയ്ത നാനാ പാട്ടേക്കർ തന്റെ ഭാഗം തന്നെ ഭംഗിയാക്കി. അനാവശ്യ കഥാപാത്രങ്ങൾ ചിത്രത്തിൽ ഇല്ല. എല്ലാവരും അവരവരുടെ കഥാപാത്രം മികച്ചതാക്കി. കാലയുടെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ച ഈശ്വരി റാവു വിന്റെയും അഞ്ജലി പാട്ടീലിന്റെയും അഭിനയം പ്രത്യേകം പരാമർശിക്കേണ്ടത് തന്നെയാണ്.
ഹുമാഖുറൈഷി ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. സമുദ്രക്കനി, സുകന്യ, അരവിന്ദ്, മണികണ്ഠൻ, സാക്ഷി അഗർവാൾ, ദിലീപൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സാധാരണ തമിഴ് പടങ്ങളിലെപോലെ അനാവശ്യ ബാക്ക്ഗ്രൗണ്ട് സ്‌കോറോ ഫൈറ്റോ ചിത്രത്തിലില്ല. ക്യാമറ, എഡിറ്റിംഗ് എല്ലാം മികച്ചു നിൽക്കുന്നു. ക്ലൈമാക്സ് സീനിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് എടുത്ത് പറയേണ്ടതാണ്.
കാല ഒരു ഗ്യാങ്സ്റ്ററിന്റെ ചിത്രം അല്ല പക്ഷെ വിപ്ലവo പറയുന്ന സിനിമയാണ്. ഇതൊരു ഒരു രജനികാന്ത് ചിത്രമല്ല. രജനികാന്ത് അഭിനയിച്ച പാ രഞ്ജിത്തിന്റെ ചിത്രമാണ്.