വൈശാഖ് ഉദയകൃഷ്ണ ടീം നിർമിച്ചു വൈശാഖിന്റെ അസ്സോസിയേറ്റ് ആയ സൈജു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇര. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്നു.
സ്ഥിരം ചെക്കപ്പിന് നഗരത്തിലെ പ്രശസ്തമായ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ എത്തുന്ന അഴിമതി ആരോപിതനായ മന്ത്രി ,ഹാർട് അറ്റാക്ക് മൂലം മരണമടയുന്നു. എന്നാൽ സാധുവായ ഒരു ഡോക്ടറുടെ തലയിൽ കൊലപാതക കുറ്റം കെട്ടിവെച്ചു അയാളെ ജയിലിലേക്ക് അയക്കുന്നു. ഇതേ കേസ് രഹസ്യമായി അന്വേഷിക്കാൻ ഒരു ഉദ്യോഹസ്ഥൻ എത്തുന്നു. അയാൾ പതിയെ ആ കേസിന്റെ ചുരുൾ അഴിക്കുന്നു.
സ്ഥിരം ത്രില്ലറിന്റെ ശൈലി ഉടനീളം നിലനിറുത്തിയ സിനിമ. പ്രമുഖന്റെ കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട ഗോകുൽ സുരേഷും പോലീസ് ഓഫീസറായ ഉണ്ണി മുകുന്ദനും ആണ് കഥ മുന്നോട്ടു കൊണ്ട് പോകുന്നത്. ശരാശരി ആയി തോന്നിയ ആദ്യ പകുതിയും ശരാശരിക്ക് മുകളിൽ നിക്കുന്ന രണ്ടാം പകുതിയും അത്യാവശ്യം നല്ലൊരു ക്ലൈമാക്സും.
അഭിനേതാക്കൾ എല്ലാം താങ്കൾക് കിട്ടിയ വേഷം മനോഹരം ആക്കി പ്രത്യകിച്ചും ഉണ്ണിമുകുന്ദൻ, മാസ്സ് റോൾ ചെയ്യാൻ താൻ തന്നെ ആണ് മികച്ച യൂത്തൻ എന്ന് വീണ്ടും തെളിയിച്ചു.
ചിത്രത്തിലെ ഗാനങ്ങൾ നിലവാരം പുലർത്തുന്നു. ചിത്രത്തിന് തിരക്കഥ രചിച്ചത് നവീൻ ജോൺ. മിയ, ലെന, നിരഞ്ജന നീരജ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
rating : 3/5