അലസനും മടിയനുമായ ജൂഡിന്റെ ജീവിതത്തിലേക്ക് ക്രിസ് എത്തുന്നതും പിന്നീടുണ്ടാവുന്ന മാറ്റങ്ങളുമാണ് ഹേയ് ജൂഡ് എന്ന ചിത്രത്തിന്റെ കഥാ പശ്ചാത്തലം. ഒന്നിനും മടിയില്ലാത്ത, എല്ലാം അറിയാനും ചെയ്യാനും ആവേശമുള്ള കൂട്ടത്തിലാണ് ക്രിസ് എന്ന ക്രിസ്റ്റല്‍ ആന്‍ ചക്രപ്പറമ്പ്. ജൂഡിന്റെ ബെസ്ററ് ഫ്രണ്ട് ആണ് ക്രിസ്. ഫിഗോ എന്ന നായയും ചിത്രത്തിൽ ഉണ്ട്. ജൂഡിന്റെ സെക്കന്റ് ബെസ്റ്റ് ഫ്രണ്ട് ആണ് ഫിഗോ.
നമുക്കിടയില്‍ ജീവിയ്ക്കുന്ന ആരൊക്കെയോ ആണ് പലപ്പോഴും ശ്യാമപ്രസാദിന്റെ കഥാപാത്രങ്ങള്‍, ശ്യാമപ്രസാദ് ചിത്രവും കഥാപാത്രവും പ്രേക്ഷകര്‍ക്ക് അന്യമായിരിക്കില്ല. അത്തരത്തിലൊരു കഥാപാത്രമാണ് ജൂഡ്.
ജൂഡിന്റെ അച്ഛൻ ഡൊമനിക് ആയി വേഷമിട്ടിരിക്കുന്നതു സിദ്ധിഖ് ആണ്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് അല്പം വ്യത്യസ്തമായിട്ടാണ് ഹേയ് ജൂഡിൽ സിദ്ധിഖ് എത്തിയിരിക്കുന്നത്. ജൂഡിന്റെ അമ്മ മറിയ ഡൊമനിക് ആയി എത്തുന്നത് നീന കുറുപ്പ് ആണ്. വര്‍ഷങ്ങള്‍ക്ക് ശേഷം നീനയ്ക്ക് അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രം ലഭിച്ചിരിയ്ക്കുകയാണ് ഹേയ് ജൂഡിൽ.
വിജയ് മേനോന്‍ ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജൂഡിന്റെ അയല്‍വാസിയായ ഡോ. സെബാസ്റ്റിന്‍ എന്ന കഥാപാത്രമായിട്ടാണ് വിജയ് മേനോന്‍ വേഷമിട്ടിരിക്കുന്നത്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം അജു വര്‍ഗ്ഗീസും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് ഹേയ് ജൂഡ്. ജോര്‍ജ് കുര്യന്‍ എന്ന കഥാപാത്രമായിട്ടാണ് അജു എത്തുന്നത്.
ശ്യാമപ്രാസാദിന്റെ സംവിധാനത്തില്‍ ഒരു പുതുമ ഉള്ളതായി ഹേയ് ജൂഡ് കാണുമ്പോള്‍ അനുഭവപ്പെടന്നു. നര്‍മത്തിനു പ്രധാന്യം നൽകുന്ന ചിത്രത്തിൽ സൗഹൃദം, പ്രണയം, വിദ്വേഷം, വിരഹം തുടങ്ങി എല്ലാ വികാരങ്ങളെയും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.
ഇവിടെ എന്ന ചിത്രത്തില്‍ ശ്യാമപ്രസാദിന്റെ ചീഫ് അസോസിയേറ്റായി പ്രവൃത്തിച്ച നിര്‍മല്‍ സഹദേവ് ആണ് ഹേ ജൂഡിന് തിരക്കഥ എഴുതിയിരിയ്ക്കുന്നത്. സിനിമ കാണുന്ന പ്രേക്ഷകന് എഴുത്തിലെ പൂര്‍ണത അനുഭവിക്കാന്‍ കഴിയുന്നുണ്ട്. മികവുറ്റ തിരക്കഥയാണ് ഈ ചിത്രത്തിന്റെ വിജയവും.
പാശ്ചാത്തല സംഗീതവും ഛായാഗ്രഹണ മികവുമാണ് പ്രണയ രംഗങ്ങളുടെ ഭംഗി കൂട്ടുന്നത്. ഓരോ ഫെയിമിനും ഒരു പുതുമ നിലനിര്‍ത്താ സംവിധായകനും ഛായാഗ്രാഹകനും ശ്രമിച്ചിട്ടുണ്ട്.
ഗിരീഷ് ഗംഗാധരനാണ് ഹേയ് ജൂഡിന്റെ ഛായാഗ്രാഹകന്‍. മനോഹരമായ ഒരു ദൃശ്യവിരുന്നാണ് ഹേയ് ജൂഡ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. കാർത്തിക് ജോഗേഷ് ആണ് ചിത്ര സംയോജനം.
സംഗീതത്തിന് വളരെ അധികം പ്രധാന്യമുള്ള ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത് രാഹുല്‍ രാജ്, ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍ എന്നിവരാണ്. ചിത്രത്തിന് വേണ്ടി മനോഹരമായ ഗാനങ്ങളാണ് ഇവർ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ചിത്രത്തിലെ ഓരോ കഥാപാത്രത്തിനൊപ്പവും നല്ലൊരു സ്‌ക്രീന്‍ കെമിസ്ട്രി കൊണ്ടുവരാന്‍ തൃഷയ്ക്ക് സാധിച്ചിട്ടുണ്ട്. നിവിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് ജൂഡ് എന്ന കഥാപാത്രം. പ്രേക്ഷകർക്ക് നല്ലൊരു ചിത്രം സമ്മാനിക്കാൻ ശ്യാമപ്രസാദിന് ഹേയ് ജൂഡിലൂടെ സാധിച്ചു.
ഹേയ് ജൂഡ് നേ പറ്റി സംവിധായകൻ അരുൺ ഗോപിയുടെ പ്രതികരണം :