ദ്ഗ്രേറ്റ്ഫാദർ: പ്രേക്ഷകരുടെ അഭിപ്രായം

നിരൂപണം: Sanjeev Kumar

#ദ്ഗ്രേറ്റ്ഫാദർ:
മലയാള ചലച്ചിത്ര ചരിത്രത്തിൽ ഇന്നേവരെ കണ്ടതിൽ ഏറ്റവും കൂടുതൽ പ്രീ റിലീസ് പബ്ലിസിറ്റിയും റിലീസ് സെന്ററുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡുകൾ മാറ്റിയെഴുതുകയും ചെയ്ത ചലച്ചിത്രം.
#ആഗസ്റ്റ് സിനിമ:
ഡാർവിന്റെ പരിണാമം,ഡബിൾ ബാരൽ തുടങ്ങീ അവസാനമിറങ്ങിയ മിക്ക ചിത്രങ്ങളും മികച്ച വിജയ ചിത്രങ്ങളുടെ പട്ടികയിലല്ല.
#ഹനീഫ്അദേനി:
പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ടങ്കിലും ചലച്ചിത്ര സംവിധാന മേഘലയിൽ പുതിയ ആൾ
#മമ്മൂട്ടി:
ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്ന് കൈകാര്യം ചെയുന്ന നടൻ,അഞ്ചോ ആറോ മാസത്തിനിടക്ക് റിലീസുകളില്ല, അവസാനമിറങ്ങിയ ചിത്രങ്ങളിൽ ഭൂരിഭാഗവും ചെറിയൊരു വിഭാഗം പ്രേക്ഷകരെയും നിർമ്മാതാവിനെയും മാത്രം (സാമ്പത്തികമായി)ത്രിപ്തിപ്പെടുത്തിയ ചിത്രങ്ങൾ, എന്നിട്ടും ഈ ചിത്രത്തിന്റെ ഹൈപ്പ് റേറ്റ് ഉയർന്നിട്ടുണ്ടേൽ ഈ ഒറ്റ പേരിന്റെ താരമൂല്യം ഊട്ടിയുറപ്പിക്കുന്നതിന് ഉത്തമോദ്ദാഹരണമായി കാണേണ്ടി വരും.

ഇനി #ദ്ഗ്രേറ്റ്ഫാദർ എന്ന സമകാലിക മലയാള സിനിമയുടെ സെൻസേഷനിലേക്ക് വരാം,രാവിലെ തിയേറ്ററിനകത്ത് കയറിയിരിക്കുമ്പോൾ ചിത്രത്തിന്റെ ഒഫീഷ്യൽ,ഫാൻ മേഡ് പോസ്റ്ററുകളും ഒഫീഷ്യൽ ടീസറും പിന്നെ അൺഒഫീഷ്യൽ ‘ലീക്ക്ട് വീഡിയോ’യുമൊക്കെയാണ് മനസ്സിൽ,സിനിമയുടെ ടൈറ്റിലിനൊടുവിൽ രചന സംവിധാനം ഹനീഫ് അദേനി എന്നെഴുതി കാണിക്കുമ്പോൾ ലാൽ ജോസ്, മാർട്ടിൻ പ്രക്കാട്ട്, അൻവർ റഷീദ്, ലിംഗുസ്വാമി, തുടങ്ങിയ ദക്ഷിണേന്ത്യയുടെ മികച്ച സംവിധായനിരയിലേക്ക് മമ്മൂട്ടിയിലൂടെ ഒരാളെ കൂടെ കൂട്ടി വായിക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു,

കഥയിലേക്ക് വരാം :
അനിഖയുടെ സാറയും സ്നേഹയുടെ ഡോ:മിഷേലും മമ്മൂട്ടിയുടെ ബിൽഡർ ഡേവിഡുമടങ്ങുന്ന സന്തുഷ്ടകുടുംബം,
അച്ഛന്റെ വീരകഥകൾ എന്നും സുഹൃത്തുക്കളോട് വിവരിക്കുന്ന സാറയെ ‘ബഡായി സാറ’ എന്നൊരു പേരുക്കൂടി ചാർത്തി കൊടിത്തിട്ടുണ്ട് സുഹൃത്തുക്കൾ, എന്നാൽ സാറ ഒരു ദിവസം തന്റെ അച്ഛനെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുന്നു,ഒരു സൂപ്പർ ഹീറോയെ അനുസ്മരിപ്പിക്കുന്ന എൻട്രിയിലൂടെ,

അങ്ങനെയിരിക്കെ ആ കുടുംബത്തിന് ഒരപകടം സംഭവിക്കുന്നു, മിഷേലിന്റെ ഭാഷയിൽ ‘ഇന്ന് സമൂഹത്തിന് ബാധിച്ചിട്ടുള്ള അപകടകരമായ അർബുദം’, സാറയെ രക്ഷിക്കാൻ തന്റെ അച്ഛനുപ്പോലും സാധിക്കുന്നില്ല,എന്നാൽ ഈ സംഭവം സമൂഹത്തിന് കൊണ്ടാടാൻ കൊടുക്കാൻ തയ്യാറല്ല, ആ കുടുംബം വളരെ രഹസ്യമായിവെക്കുന്നു.

ഇതിനിടയിൽ ആര്യയുടെ ആൺട്രൂസ് ഈപ്പൻ എന്ന അന്വേഷണോദ്യോഗസ്ഥൻ സമാനമായ കേസുകളുടെ അന്വേണവുമായ് മുന്നോട്ട് പോവുന്നു, അവസാനം സാറയിലേക്കുമെത്തുന്നു, എല്ലാ കേസുകളുടെയും പിന്നിൽ ഒരാളുതന്നെയെന്ന് സ്ഥിതീകരിക്കുന്നു എന്നാൽ ഡേവിഡ് സാറയെ ആൻട്രൂസമായി അടുപ്പിക്കാനോ അന്വേഷണവുമായി സഹകരിക്കാനോ താൽപര്യം കാണിക്കുന്നില്ല,

മിഷേലിന്റെ സഹപ്രവർത്തകയായി മിയ ജോർജ്ജിന്റെ ഡോ:സൂസൻ ശക്തമായ സ്ത്രീ കഥാപാത്രമാണ്,സാറയും ഡോ: സൂസനും തമ്മിലുള്ള ഒരു രംഗത്തിൽ കരളലിയിപ്പിക്കുന്ന അതിഗംഭീരമായ പ്രകടനമാണ് അനിഖയുടെത്,

ഡേവിഡിന്റെയും ആട്രൂസിന്റെയും ലക്ഷ്യം ഒരാളിലേക്ക് നീങ്ങുന്ന ആദ്യ പകുതിയിൽ സാറയുടെ അച്ചന്റെ വേഷത്തിൽ മമ്മൂട്ടിയുടെ പ്രകടം അനിർവചനീയം,നമ്മളോ നമ്മളിൽ ഒരാളോ ആണ് അയാൾ, കുടുംബ ബന്ധങ്ങളിലെ സങ്കർഷഭരിതമായ രംഗങ്ങൾ മികച്ച രീതിയിലുള്ള അവതരണത്തിലൂടെ ഹൃദ്യവും കയ്യടിനേടുന്നതുമാണ്,

രണ്ടാം പകുതിയിൽ ആൻട്രൂസിന്റെ അന്വേഷണ തുടർച്ചയും ഡേവിടിന്റെ ഒരുപടിമുന്നേയുള്ള ഇടപെടലും ആവേശഭരിതവും ത്രസിപ്പിക്കുന്നതുമായ രംഗങ്ങളാൽ സമ്പന്നമാണ്, ആൻട്രൂസും ഡോ:സൂസനും തമ്മിലുള്ള ഒരു രംഗത്തിൽ സ്ത്രീവിരുദ്ധ പരാമർശത്തിന് സൂസൽ ആൻട്രൂസിന് കൊടുക്കുന്ന മറുപടി നമ്മളടങ്ങുന്ന ഈ സമൂഹത്തിനു കൂടി ബാധകമാണ്.

ചിത്രത്തിന്റെ ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ വില്ലനെ തേടിയുള്ള യാത്രയിൽ ഡേവിഡും ആൻട്രൂസും ഒപ്പത്തിനൊപ്പം മത്സരിച്ച് ലക്ഷ്യത്തിലേക്ക് നീങ്ങുന്നു, ഒരാൾ നിയമത്തിന്റെ വഴിയിലും മറ്റെയാൾ നോക്കുക്കുത്തിയാവുന്ന നമ്മുടെ നിയമ വ്യവസ്ഥക്ക് വിട്ടുകൊടുക്കാതിരിക്കാനും, വില്ലനുമായുള്ള സംഘട്ടന രംഗം അതിഗംഭീരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്
എന്നാൽ ആരാണ് വില്ലൻ എന്ന് ഇവർ രണ്ടു പേരും തിരിച്ചറിയുമോ..?
ഒരു വില്ലൻ ഇല്ലാതായാൽ തീരുന്ന പ്രശ്നമാണോ സമൂഹത്തിന് ബാധിച്ചിരിക്കുന്നത്..?
ഇതിനുള്ള ഉത്തരമാണ് സിനിമയുടെ ക്ലൈമാക്സ്..!

സമകാലിക സാമൂഹിക പ്രശ്നങ്ങളെ അതിന്റെ ഗൗരവം ചോർന്നു പോവാതെ കയ്യടക്കത്തോടെ യും വിഷയവേഗതക്കനുസരിച്ചുള്ള മികവുറ്റ മേകിംങ് രീതി മികച്ച ചായാഗ്രഹണം,
മമ്മൂട്ടി,അനിഖ,ആര്യ,സ്നേഹ, മിയ ജോർജ് എന്നിവരുടെ എടുത്തുപറയേണ്ട അഭിനയ മുഹൂർത്തങ്ങൾ,
ഗോപീ സുന്ദറിന്റെ ആകർഷണീയമായ ഗാനങ്ങൾ, പ്രത്യേകിച്ചും ‘കൈ വീശി അകലുന്ന കുഞ്ഞു തെന്നലെ’ എന്ന ഗാനം, പിന്നെ ത്രസിപ്പിക്കുന്ന പശ്ചാതല സംഗീതം,
എല്ലാ ചേരുവകളും പാകത്തിന് ചേർത്തപ്പോൾ മലയാള സിനിമക്ക് ലഭിച്ചത് എല്ലാതരം പ്രേക്ഷകനെയും പരിഗണിക്കുന്ന മികച്ചൊരു സാമൂഹ്യ പ്രതിബദ്ധതയുള്ള സ്‌റ്റൈലിഷ് കുടുംബചിത്രമാണ്,
അമ്മയോ സഹോദരിയോ ഭാര്യയോ കാമുകിയോ മകളുമൊക്കെയുള്ള ഏതൊരു വ്യക്തിയിലേക്കും വളരെ ലളിതമായ ഭാഷയിൽ ആശയ വിനിമയം ചെയുന്നതിൽ സിനിമ വിജയിച്ചിരിക്കുന്നു.
Rating 4/5
“അഭിനന്ദനങ്ങൾ ടീം ഗ്രേറ്റ് ഫാദർ”
നന്ദി
നല്ല നമസ്കാരം.

 

നിരൂപണം: Sankaran Kutty

——————————–
മാർച്ച് മുപ്പതാം തീയതി രാവിലെ പല്ലു പോലും തേക്കാതെ ഉറക്കപ്പായിൽ നിന്നും നേരെ എണീറ്റ് ഓഫീസിൽ ഉള്ള ചങ്ക്ബ്രോസ്നേം കൂട്ടി മമ്മൂക്കാ പടം ഗ്രേറ്റ് ഫാദർ കാണാൻ കഠിനംകുളം ജിട്രാക്‌സിൽ പോയി. രാവിലെ ഏഴു മണിക്ക് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ. എനിക്ക് തോന്നിയ കാര്യങ്ങൾ ആണ് ഇതിൽ പറയുന്നത്, ഓരോരുത്തർക്കും ഓരോ വ്യൂപോയിൻറ് ആണെന്ന് കരുതി വായിക്കുക. സ്പോയിലർ അലെർട് – കാണാത്തവർ വായിക്കേണ്ട.

മമ്മൂക്ക ഗ്യാങ്സ്റ്റർ ആണെന്ന് കരുതി ആണ് പോയത്. ട്രെയ്‌ലർ തന്ന ഫീൽ അതായിരുന്നു. പക്ഷെ സാധാരണ ക്ളീഷേ മമ്മൂട്ടി, മോഹൻലാൽ ഡോൺ പടങ്ങളിലെ പോലെ ഇതിൽ മമ്മൂക്ക ഗ്യാങ്സ്റ്റർ അല്ല. പണ്ട് ഫയങ്കര കലിപ്പായിരിന്നു എന്നൊക്കെ മോൾ മാത്രം തള്ളാറുണ്ട്. തെളിവൊന്നും നിരത്തുന്നില്ല. പുള്ളി പണ്ട് അടാർ ഡോൺ ആയിരിന്നു എന്നൊന്നും ആരും വന്ന് ജസ്റ്റിഫൈ ചെയ്യുന്നുമില്ല, പ്രേക്ഷകൻ ചിന്തിച്ചോട്ടെ എന്ന് വിട്ടു കൊടുത്ത ഡയറക്ടർക് പ്രണാമം. മമ്മൂക്കയുടെ കൂടെ ഒരു കാർ അല്ലാതെ ഒരു അസിസ്റ്റൻറ് ഗൂണ്ട പോലും ഇല്ല എന്നത് പടത്തിനെ വ്യത്സ്യതം ആക്കുന്നു. വേറൊരു കാര്യം പറയാതെ വയ്യ, കൊറേ കാലം ആയി ഈ പരുപാടി തുടങ്ങിയിട്ട്, പണ്ട് ബോംബയിൽ കലിപ്പായിരുന്ന നായകൻ കുടുംബം, കുട്ടി ഒക്കെ ആകുമ്പോൾ ഒതുങ്ങി കേരളത്തിൽ എത്തും, മിക്കവാറും കൊച്ചി തന്നെ ആയിരിക്കും. എന്നിട്ട് കുടുംബത്ത് ഒരു പ്രശ്നം വരുമ്പോൾ, പഴയ വണ്ടി ഗാരേജിൽ കേറി പൊടി തട്ടി എടുക്കും, പെട്ടിയിൽ നിന്നും തോക്കും എടുക്കും, എന്നിട്ട് അടി,വെടി, പൊക. പണ്ട് കിടു ഡോൺ ആണെന്ന് പറഞ്ഞാൽ ഉള്ള മെയിൻ ലാഭം ഇവരെ കൊണ്ട് ഒരുപാട് സ്റ്റണ്ട് ഒന്നും ചെയ്യിക്കണ്ട എന്നതാണ്. അവസാനത്തെ അടിയിൽ മാത്രമാകും അല്പം ശരീരം ഇളക്കേണ്ടി വരുന്നത്, ബാക്കി സീനിൽ ഒക്കെ അടി കൊടുത്തു എന്നൊരു ഫീൽ വരുത്തിയാൽ മാത്രം മതി :/

ആര്യയുടെ നടത്തം എന്തോ കൃത്രിമം ആയി തോന്നി. ബാക്കി ഡയലോഗ് ഡെലിവറി ആൻഡ് ഡബ്ബിങ് നന്നായിട്ടുണ്ട്. ഇമോഷണൽ സീൻസിൽ മമ്മൂക്കയും, ആ പെങ്കൊച്ചും തകർത്തിട്ടുണ്ട്. അഭിനയിച്ചതിൽ കുറ്റം പറയാൻ ആരും തന്നെ ഇല്ല. ബാക്ഗ്രൗണ്ട് മ്യൂസിക് കൊള്ളാം, പാട്ടും തരക്കേടില്ല, ആ പിള്ളേരുടെ പാട്ടിനു ഒരു ഓളം ഒക്കെയുണ്ട്. ലൈറ്റിംഗ് മോശം ആയി പലസ്ഥലത്തും കാണപ്പെട്ടു. ലിഫ്റ്റിൽ മമ്മൂക്ക നിന്ന് മോങ്ങുമ്പോൾ ഷാഡോ ഒക്കെ നല്ല രീതിയിൽ കാണാം. ക്യാമറ നന്നായിട്ടുണ്ട്, കട്ട്സും കൊള്ളാം. സ്ക്രിപ്റ്റ് വലിയ സംഭവം ആയി ഒന്നും പറയാൻ ഇല്ല. അവസാനം ആരെ വേണമെങ്കിലും വില്ലൻ ആക്കാം എന്ന മോഡിൽ ഉള്ള സ്ക്രിപ്റ്റ് ആണ്. വേറെ ഒരു ആംഗിളിൽ ചിന്തിച്ചാൽ സമൂഹത്തിൽ ആരേം കണ്ണടച്ച് വിശ്വസിക്കരുത് എന്നൊരു സന്ദേശം കൂടി സിനിമ നൽകുന്നുണ്ട്. ആരും നമ്മളെ ചതിക്കാം എന്നൊക്കെ, കഥ എഴുതിയവൻ ഇങ്ങിനെ ഒക്കെ ചിന്തിച്ചോ എന്തോ? 😛

മമ്മൂക്ക ഫാൻസിനു ഇഷ്ടപെടുന്ന കൂളിംഗ് ഗ്ലാസ്, ജാക്കറ്റ്, മുന്തിയ കാറുകൾ, കാർ സ്റ്റണ്ട് – ഇത് മാത്രമാണ് എന്നെ ഈ ചിത്രത്തിൽ രോമാഞ്ചപ്പെടുത്തിയത്. ഇക്കാന് ഒടുക്കത്തെ ഗ്‌ളാമറാ, ട്ടാ! ആര്യയുടെ ഇൻട്രോ സീനിലെ അടി കൊള്ളാം. ക്ലൈമാക്സ് അടിയും കൊള്ളാം. ത്രില്ലെർ ക്യാറ്റഗറിയിൽ ഒരു തരത്തിലും ചിത്രം എത്തിപെടുന്നില്ല. സിമ്പിൾ അയി പടം എങ്ങിനെ ഉണ്ട് എന്ന് ചോദിച്ചാൽ ‘ബിഗ്ബി യുടെ അത്രേം വരില്ല, എന്നാൽ ഗ്യാങ്സ്റ്ററിനേക്കാൾ ഭേദം’ എന്നതാവും എൻ്റെ മറുപടി. 🙂

Sankaran Kutty

 

നിരൂപണം: Basil Hussain

വർഷം എന്ന ചിത്രത്തിനു ശേഷം ഇറങ്ങിയ ഏറ്റവും മികച്ച മമ്മൂട്ടി ചിത്രം തന്നെയാണ് ദി ഗ്രേറ്റ് ഫാദർ.മുൻപ് പല ചിത്രങ്ങളും മുൻപോട്ട് വച്ച പ്രമേയം തന്നെയാണ് എങ്കിലും പറഞ്ഞിരിക്കുന്ന രീതി നമ്മളെ പിടിച്ചിരുത്തുന്നത് തന്നെയാണ്.എല്ലാത്തരം ചേരുവുകളും അടങ്ങിയ മികച്ച അദ്യപകുതിക്കു ശേഷം ഒഴിവാക്കാമായിരുന്ന ചില രംഗങ്ങളടങ്ങിയ ദൈർഘ്യമേറിയ രണ്ടാം പകുതിയും മികച്ചതു തന്നെ.അനാവശ്യ രംഗങ്ങൾ ഒഴിവാക്കാമായിരുന്നു, മാത്രമല്ല ചില ഭാഗങ്ങളിലെ ഹാർഷ് ലാങ്ങേജ് ഒഴിവാക്കാമായിരുന്നു.എന്നിരുന്നാലും ചീത്രം മികച്ചതുതന്നെ.ധൈര്യമായി ടിക്കറ്റ് എടുത്തോളു.മമ്മുട്ടിക്കാരു തിരിച്ചുവരവ് എന്തായാലും ഈ ചിത്രത്തിലൂടെ അർഹിക്കുന്നു. ദയവ് ചെയ്ത് ലാലേട്ടനെ ട്രോളിയും കള്ള കണ്ണക്ക് പറഞ്ഞും ചിത്രത്തിനു ഹേറ്റേഴസിനെ ഉണ്ടാകാത്തിരിക്കുക.

A Class Family Entertainer
Rating : 3.8/5

 

നിരൂപണം Basith Mohamed Khan

ഗണ്ണുകൾ കഥ പറയുന്ന ബോംബെ കഥയല്ല ഗ്രേറ്റ് ഫാദർ….!
സ്ലോ മോഷനും മാസ്സ് ഡയലോഗുകളും മാത്രമുള്ള ബിലാലിന്റെ രണ്ടാം വരവും അല്ല ഡേവിഡ് നൈനാൻ…!!
സ്വന്തം അച്ഛനെ സൂപ്പർ ഹീറോ ആയി കാണാനുള്ള എല്ലാ മക്കളുടെയും ആഗ്രഹം കൊണ്ട് ഡേവിഡിന്റെ മകൾ പറയുന്ന പൊങ്ങച്ചങ്ങൾ ഒഴിച്ചു നിർത്തിയാൽ വരുന്നവരും പോകുന്നവരും നായകനെ പുകഴ്ത്തുന്ന ആറു തലയുള്ള അറുമുഖന്റെ വീര വാദ ഡയലോഗുകൾ കുത്തി കേറ്റിയ ഫാൻസ് മസാലയുമല്ല ഗ്രേറ്റ് ഫാദർ….

ഒറ്റ വാക്കിൽ ഒന്നാന്തരം ത്രില്ലർ..!! ഞെട്ടിപ്പിക്കുന്ന നല്ലൊരു ട്വിസ്റ്റോട് കൂടി അവസാനിക്കുന്ന നല്ല ത്രില്ലർ…!! സംവിധാന പരിചരണത്തിൽ സാദൃശ്യം കൂടുതൽ ജീത്തു ജോസഫിന്റെ മെമ്മറീസിനോട്..!

പല കാലങ്ങളിലായി പല വിജയ സിനിമകളുടെയും ഭാഗമായ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയത്തെ മുഴുനീള ത്രില്ലർ ചിത്രമായി അർഹിക്കുന്ന ഗൗരവത്തോടെ ഒരുക്കിയ ഹനീഫ് അധേനിക്ക് ആദ്യത്തെ കയ്യടി…👏🏻👏🏻👏🏻

ആദ്യ പകുതിയിലെ ഇമോഷണൽ രംഗങ്ങൾക്കും, പ്രത്യേകിച്ചും കൈ വീശി എന്ന ഗാനം തുടങ്ങും മുന്നേ ഉള്ള സീനിൽ കാർ സ്റ്റീയറിങ്ങിന്റെ മുകളിൽ വെച്ചു കൈ വിറയ്ക്കുന്ന രംഗമൊക്കെ അസാധ്യമാക്കിയ മമ്മൂക്കയ്ക്ക് അടുത്ത കയ്യടി.👏🏻👏🏻👏🏻

മമ്മൂക്കക്കൊപ്പം കട്ടക്ക് പിടിച്ചു നിന്ന ആര്യയും കയ്യടി അർഹിക്കുന്നു.

ആരാധക ആരവങ്ങളിൽ അവസാനിക്കേണ്ടതല്ല, തീയ്യേറ്ററിൽ എല്ലാ തരം പ്രേക്ഷകരും ഒഴുകിയെത്തി സ്വീകരിക്കേണ്ട സിനിമയാണ് ഗ്രേറ്റ് ഫാദർ.

A Perfect Family Thriller…!!!
Thank You August Cinema for this.
4/5

admin:
Related Post