2015 ഇൽ മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ (MCU) പന്ത്രണ്ടാമത്തെ സിനിമ ആയ ആന്റ് മാന്‍ (2015) ഇന്റെ രണ്ടാം ഭാഗം ആണ് ആന്റ് മാന്‍ ആന്‍ഡ് ദി വാസ്പ്
“ആന്റ് മാന്‍ ആന്‍ഡ് ദി വാസ്പ്”
ആന്റ് മാന്‍ (Scott Lang) ഇപ്പോൾ വീട്ടിൽ ആണ് പഴയ സൂപ്പർഹീറോ കുപ്പായം ഓക്കേ അഴിച്ചു വച്ച് മര്യാദക്കു ജീവിക്കുന്നു..!!?
ഡോക്ടർ ഹാങ്ക്ഉം ഹോപ്പും ഹോപ്പിന്റെ അമ്മയെ രക്ഷിക്കാൻ ഉള്ള ശ്രമത്തിൽ ആണ് .അതിനായി അവർ പുതിയൊരു ലാബ് തയാറാക്കുന്നു അത് തട്ടി എടുക്കാനായി Ghost വരുന്നു..!
അങ്ങനെ വീണ്ടും സ്കോട്ട് ,ഹോപ്പ് ഡോക്ടർ ഹാങ്ക് ഒരുമിക്കുന്നു കൂടെ സ്കോട്ട് ഇന്റെ പഴയ കൂട്ടുകാരും….!!!
സിനിമയുടെ ആദ്യ പകുതിയിൽ Waspനാണ് കൂടുതൽ സ്ക്രീൻ ടൈം ഉള്ളത്. Ghost ഇന്റെ ഫ്ലാഷ്ബാക്ക് സ്റ്റോറി നന്നായിരുന്നു. ആക്ഷൻ നും കോമഡിയും ഓക്കേ ഉണ്ടെങ്കിലും ഇടക്കൊരു ചെറിയ ലാഗ് ഫീൽ ചെയ്തു
എന്നാൽ രണ്ടാം പകുതി ആക്ഷൻ,കോമഡി , ഇമോഷണൽ രംഗങ്ങൾ മികച്ച വിഷുവൽ കൊണ്ട് നിറഞ്ഞു നിന്നു…!!
നല്ല 3D എഫ്ഫക്റ്റ് ആയിരുന്നു
മൊത്തത്തിൽ ഒരു തവണ എന്ജോയ് ചെയ്തു കാണാം ആദ്യ പോസ്റ്റ് ക്രെഡിറ്റ് മാത്രമാണ് തീർച്ചയും കാണേണ്ടത്…!!
രണ്ടാമത്തെ പോസ്റ്റ് ക്രെഡിറ്റിനായി വെയിറ്റ് ചെയ്യണ്ട കാര്യമേ ഇല്ല.
Rating :-3/5
NB:- നല്ല 3Dഉള്ള തിയേറ്ററിൽ തന്നെ കാണാൻ ശ്രെമിക്കുക
റിവ്യൂ : അഭിജിത് എ ജി Abhijith A G