ആദ്യഭാഗം തീയറ്ററില്‍ പരാജയമയിരുന്നെക്കിലും ഏറെ പ്രതീക്ഷയിലും വന്‍ വെല്ലുവിളിയോട് കൂടിയുമാണ് ഷാജി പാപ്പനും പിള്ളേരും ഇന്ന് തിയറ്ററുകളിലേക്ക് എത്തിയത്.
ഒരു ലോജിക്കും നോക്കാതെ, ഒരു കാര്‍ട്ടൂണ്‍ സിനിമ കാണുന്ന മാനസികാവസ്ഥയില്‍ ചിത്രം കാണാന്‍ പോകുന്നവര്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ് ആട്2.
.ആദ്യ പകുതി ഗംഭീര കോമഡി അതുപോലെ ബോർ അടുപ്പിക്കാതെ നല്ല രീതിയിൽ ചിത്രം അവസാനിപ്പിക്കാൻകഴിഞ്ഞു. മനസ് തുറന്നു ചിരിക്കാൻ ധൈര്യമായി ടിക്കറ്റ് എടുക്കാം ആട് 2 ന്
വളരെ നാളുകള്‍ക്ക് ശേഷം ജയസൂര്യയുടെ ഒരു നല്ല പ്രകടനം തന്നെയാണ് ചിത്രത്തില്‍ കാഴ്ചെവെച്ചിരിക്കുനത്. മറ്റു കഥാപാത്രങ്ങളും മികച്ചത് തന്നെ.
ജയസൂര്യ, സണ്ണി വെയിന്‍, വിജയ് ബാബു, സാജു കുറുപ്പ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പരാജയപെട്ടിട്ടും ഇതിന്റെ 2nd പാർട്ട് എടുക്കാൻ നിങ്ങൾ തുനിഞ്ഞെങ്കിൽ ഈ പടം ഞങ്ങൾ പ്രേക്ഷകരും ഏറ്റെടുത്തിരിക്കും എന്നാണ് ആദ്യ ദിനം ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം.
“ആട് 2” പരാജയത്തിൽ നിന്നു ഊർജം കൊണ്ട വിജയം. ഈ അവധിക്കാലത് കുടുംബത്തോടൊപ്പം ഒരു നല്ല തമാശചിത്രം കാണണമെങ്കില്‍ തീര്‍ച്ചയായും ആട്2 ന് ടിക്കറ്റെടുക്കാം.
ഷാജി പാപ്പൻ രണ്ടാം വരവു വെറുതയല്ലാന്നു തെളിയിച്ചു. ഇ ക്രിസ്മസ് ഷാജിപാപ്പനും പിള്ളേരും കൊണ്ടുപോകുമോ???