വീടിന്റെ ഏത് ഭാഗത്താണോ ദർശനം അതിനു കുറുകെ മധ്യഭാഗം തുറന്നിരിക്കണം. ഉദാഹരണത്തിന് കിഴക്കോട്ട് ദർശനമുള്ള വീടാണെങ്കിൽ തെക്കു വടക്കു ദീർക്കത്തിന്റെ മധ്യമായി വരുന്ന സ്ഥാനത്ത് കിഴക്കുമുതൽ പടിഞ്ഞാറുവരെ ഒഴിവുണ്ടാകണം. ഇവിടെ ഭിത്തി പാടില്ല. അഥവാ ഭിത്തി വന്നാൽ വാതിലോ ജനലോ നൽകി ഓപ്പണിങ് കൊടുക്കണം. ഇത് കൃത്യമായി വായുസഞ്ചാരം സാധ്യമാക്കും.