ദേവാലയദർശനത്തിന് പോകുമ്പോൾ ശരീരവും മനസ്സും പരിശുദ്ധവും തികച്ചും ലളിതവുമായിരിക്കണം എന്നത് ആചാരമായിത്തന്നെ പണ്ടുള്ളവർ നിഷ്കർഷിച്ചിരുന്നു. ആഡംബരവേഷവും പൊങ്ങച്ചവുമൊന്നും പ്രകടിപ്പിക്കേണ്ട വേദിയല്ല ദേവാലയം. ഈശ്വരനുമുന്പിൽ നാം ഒന്നുമല്ല എന്ന ബോധ്യം നമുക്കുണ്ടാകണം.
ഏറ്റവും ലളിതമായ വസ്ത്രo ഏറ്റവും വൃത്തിയോടെ ധരിച്ചുവേണം ദേവാലയത്തിലേക്ക് പോകാൻ. എല്ലാത്തിലും പ്രധാനമാണ് ശുദ്ധമായ മനസ്. അനാവശ്യ ചിന്തകളും അസൂയകളും ഒക്കെയുള്ള മനസുമായി ക്ഷേത്രദർശനം നടത്തരുത്.