കർക്കിടകമാസത്തിൽ നാലമ്പലദർശനം നടത്തുന്നത് പുണ്യo. ശ്രീരാമനും ലക്ഷമണനും ഭരതനും ശത്രുഘ്നനും പ്രതിഷ്ഠയുള്ള ക്ഷേത്രദർശനത്തെയാണ് നാലമ്പലദർശനം എന്ന് പറയുന്നത്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമിക്ഷേത്രം, അമനകര ഭാരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് ദർശനം നടത്തേണ്ടത്.
രാമപുരം ഗ്രാമപഞ്ചായത്തിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് നാലമ്പലദർശനത്തിനു പ്രസിദ്ധമായ നാലുക്ഷേത്രവും സ്ഥിതിചെയ്യുന്നത്. ഒരേദിവസം ഉച്ചയ്ക്കുമുൻപ് നാലമ്പലദർശനം പൂർത്തിയാക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ അഞ്ചുമുതൽ ഉച്ചയ്ക്ക് 12 വരെയും. വൈകിട്ട് 5 മുതൽ 7.൩൦ വരെയും ദർശനം നടത്താം.