വടക്കേ മലബാറിലെ പ്രസിദ്ധമായ ശെെവ ക്ഷേത്രമാണ് ശ്രീപരമേശ്വരൻ സ്വയംഭൂവായി കുടികൊള്ളുന്ന കൊട്ടിയൂർ. ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രത്തിലെ വെെശാഖോത്സവത്തിന് തുടക്കമായി.വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളില്‍ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ഇന്ന് നടക്കും. ഉച്ചയ്‌ക്ക് പൊന്നിന്‍ ശീവേലി നടക്കും. തുടര്‍ന്ന് കുടിപതികള്‍, വാളശന്‍മാര്‍, കാര്യത്ത് കൈക്കോളന്‍, പട്ടാളി എന്നിവര്‍ക്ക് കേവിലകം കയ്ാലയയില്‍ ആരാധന സദ്യ നടത്തും.വൈകുന്നേരം പഞ്ചഗവ്യം, കളഭം എന്നിവ കൂടി അഭിഷേകമുണ്ട്. പേരാവൂരിനടുത്തുള്ള വേക്കളത്തെ നായർ തറവാട്ടിൽ നിന്നാണ് പാലമൃത് എഴുന്നള്ളിക്കുന്നത്. ഉഷപൂജയ്ക്കു ശേഷമാണ് ആരാധനാ പൂജ നടക്കുക. ഇന്ന് സന്ധ്യയോടെ ബാബുരാളര്‍ സമര്‍പ്പിക്കുന്ന പഞ്ചഗവ്യം സ്വയംഭൂവില്‍ അഭിഷേകം നടത്തും. പാലമൃത് വേക്കളം കരോത്ത് നായര്‍ തറവാട്ടില്‍ നിന്ന് എഴുന്നള്ളിച്ച് ഉച്ചയോടെ പടിഞ്ഞാറെ നടയില്‍ എത്തിക്കും. പന്തീരടി കാമ്പ്രം സ്‌ഥാനിക ബ്രാഹ്‌മണന്റെ കാര്‍മികത്വത്തിലാണ് പൂജ നടക്കുക
തൃപ്രങ്ങോട് ശിവക്ഷേത്രത്തിനും തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിനും മധ്യത്തിലായി ചെറിയപറപ്പൂർ എന്ന ഗ്രാമത്തിൽ ആണ് ഈ കുബേര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..…
പത്തനംതിട്ട : തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലും നിലയ്ക്കലും ആവശ്യമായ എല്ലാ താത്ക്കാലിക സംവിധാനങ്ങളും പൂര്‍ത്തിയാക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ്…