ഏകദശി വ്രതവുമായി ബന്ധപ്പെട്ടു ഏറെ പ്രധാനപ്പെട്ടതാണ് ഹരിവാസരം. ഏകദശി തിഥിയുടെ അവസാനത്തെ 15 നാഴികയും (6 മണിക്കൂർ ) തൊട്ടുപിന്നാലെ വരുന്ന ദ്വാദശി തിഥിയുടെ ആദ്യത്തെ 15 നാഴികയും ചേർന്നുള്ള 12 മണിക്കൂർ സമയത്തെയാണ് ഹരിവാസരം എന്ന് പറയുന്നത്. ഈ സമയം മഹാവിഷ്ണുവിനെ ഭജിക്കുന്നത് ഏറ്റവും പുണ്യദായകമാണെന്നു പുരാണങ്ങളിൽ പറയുന്നു.
എല്ലാമാസവും കറുത്ത പക്ഷത്തിലും വെളുത്ത പക്ഷത്തിലും ഏകദശിയുണ്ടായിരിക്കും. കറുത്തവാവ് കഴിഞ്ഞുവരുന്നത് വെളുത്ത പക്ഷഏകദശി. വെളുത്തവാവ് കഴിഞ്ഞുവരുന്നത് കറുത്ത പക്ഷ ഏകദശി. രണ്ട് ഏകദശിയും വ്രതാനുഷ്ഠനത്തിനു സ്വീകരിക്കാം. ഏകദശി വ്രതo തീർന്നാലും ഹരിവാസര പുണ്യസമയം തുടരും.
ഹരി എന്നാൽ മഹാവിഷ്ണു എന്നർഥം. വാസരം എന്നാൽ ദിവസം .അപ്പോൾ ഹരിവാസരം എന്ന വാക്കിന്റെ അർഥo മഹാവിഷ്ണുവിന്റെ ദിവസം എന്നാണ്. ഏകദശി വ്രതത്തിനു ശേഷം ദ്വാദശിയുടെ ആദ്യ പാദം കൂടി ചേരുന്ന സമയം മഹാവിഷ്ണുവിന് ഏറെ പ്രീതികരമാണെന്നാണ് വിശ്വാസം. അതുകൊണ്ട് ഈ സമയം മഹാവിഷ്ണുവിനെ ആരാധിക്കുന്നത് കൂടുതൽ പുണ്യദായകമാണെന്നും കരുതുന്നു.