അയ്യപ്പനെ ഭജിക്കാൻ ഏറ്റവും ഉത്തമം വൃശ്ചികo ഒന്ന് മുതൽ ധനു വരെയുള്ള മണ്ഡലകാലമാണ്. അതികഠിനവും ദുരിതപൂർണ്ണവുമായ പ്രശ്നങ്ങളിൽപ്പെട്ടു വലയുന്നവർക്കു ദുരിതശാന്തിക്കും , വിജയത്തിനും പറ്റിയ ഏറ്റവും നല്ല മാർഗമാണ് അയ്യപ്പഭജനം.
അയ്യപ്പക്ഷേത്രങ്ങളിലെ വഴിപാടുകളും ഫലവും
തുളസിമാല – ഭാഗ്യസിദ്ധിക്ക്
നീരാജനം – അഭിഷ്ടസിദ്ധി, ശനിദോഷനിവാരണം
കരിക്ക് അഭിഷേകം – രോഗശാന്തി
താമരമൂടൽ – ത്വക് രോഗശാന്തി
നെയ് വിളക്ക് – ധനാഭിവൃദ്ധി
തൃമധുര നിവേദ്യം – വിവാഹതടസ്സം നീങ്ങാൻ
കരിക്ക് നിവേദ്യം – കടബാധ്യത മാറാൻ
പാലഭിഷേകം – സന്താനലബ്‌ധി
ഭസ്മാഭിഷേകം – വിദ്യാവിജയത്തിന്
കളഭാഭിഷേകം – അഭീഷ്ടസിദ്ധി
നെയ്യഭിഷേകം – പാപശമനത്തിന്
എള്ളുപായസം – തൊഴിൽ വിജയത്തിന്