തമിഴ്‌നാട്ടിൽ തിരുഒറ്റിയൂർ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ശിവരൂപമാണ് ആദിപുരീശ്വരർ. ഇത് സ്വയംഭൂലിംഗമാണ്. പുറ്റായി വളർന്നുവന്ന അതിൽ ബ്രഹ്‌മാവിഷ്‌ണു മഹേശ്വരന്മാർ ഒരേ ഉടലും മൂന്നുപേർക്കുംകൂടി ഒരു പാദവുമായി ഒറ്റ വിഗ്രഹമായി സ്ഥിതി ചെയ്യുന്നു.
ഏകപാദമൂർത്തിയെന്നാൽ സൃഷ്ടിക്കുമുമ്പും സർവ്വസംഹാരത്തിനുശേഷം നിലനിൽക്കുന്ന മൂർത്തിയെന്നർത്ഥം. താൻ മാത്രമാണ് സർവ്വതിനും സൃഷ്ടികർത്താവെന്നാണ് തമിഴ് അരുൾ മൊഴികളിൽ ഈ അപൂർവ്വ മൂർത്തിയെക്കുറിച്ച് പറയുന്നത്