കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പ രാജിവെച്ചു .നിയമസഭയില്‍ വിശ്വാസവോട്ട് നേടുന്നതിന് മുന്നോടിയായുള്ള പ്രസംഗത്തിലാണ് ബി.എസ്.യെദ്യൂരപ്പ തന്റെ രാജി അറിയിച്ചത് .ഭരണത്തിലായാലും പ്രതിപക്ഷത്തായാലും അവസാനനിമിഷം വരെയും പോരാടുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റും ബിജെപി വിജയിക്കും എന്നും യെദ്യൂരപ്പ പ്രസംഗത്തിൽ പറഞ്ഞു .